Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
പോയി, റ്റാനിയയുടെ പഠനത്തെ കുറിച്ചും എന്റെ യാത്രകളോടുള്ള ഭ്രമത്തെ കുറിച്ചും എല്ലാം സംസാരിച്ചു. യാത്രകളെ കുറിച്ച് സംസാരിച്ചപ്പോഴാണ് റ്റാനിയ അവളുടെ മനസ്സിലെ ഒരു ആഗ്രഹം എന്നോട് പറയുന്നത്. അരവിന്ദന്റെ അതിഥികൾ സിനിമ കണ്ട ശേഷം അവൾക്ക് കുടജാദ്രിയിൽ പോവണമെന്ന് ആഗ്രഹം വന്നെന്ന്. സിനിമ കണ്ടിട്ട് കുറെ നാളായെങ്കിലും ഇപ്പോഴും ആഗ്രഹം അത് പോലെ തന്നെ ഉണ്ട്, നമുക്ക് ശെരിയാക്കാമെന്ന് പറഞ്ഞ് ഞാൻ അന്നത്തെ സംഭാഷണം അവസാനിപ്പിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ സംസാര സമയം പതിയെ കൂടാൻ തുടങ്ങി, പക്ഷെ അവളോ ഞാനോ പരസ്പരം നമ്പർ വാങ്ങിച്ചില്ല.. ചാറ്റ് മാത്രം..
ഒരു ദിവസം കോൺഫ്രൻസ് കാളിൽ അഞ്ജലിയോടും ഷാനിനോടും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരാൾക്ക് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് അഞ്ജലി റ്റാനിയക്ക് ഫോൺ കൈ മാറി. ഷാനിനോട് ഫോൺ കട്ട് ചെയ്ത് പോവാൻ പറഞ്ഞ് റ്റാനിയയോട് കുറച്ച് നേരം സംസാരിച്ചു.
കൊല്ലത്ത്കാരിയായ റ്റാനിയയുടെ സംസാരം അത്യാവശ്യം നല്ല സ്പീഡിൽ തന്നെ ആണ്. മനസ്സിലാക്കാൻ ആദ്യം പാട് പെട്ടെങ്കിലും പിന്നെ അത് ഇഷ്ടായി. പെട്ടന്ന് അഞ്ജലി ഫോൺ വന്നു വാങ്ങിച്ചതോടെ ഞങ്ങളുടെ ആദ്യത്തെ ഫോൺ വിളി അവസാനിച്ചു.
വീണ്ടും മെസ്സഞ്ചറിലേക്ക്.. ഒന്ന് രണ്ട് മെസ്സേജ് അയച്ചപ്പോഴേക്കും റ്റാനിയ ഇങ്ങോട്ട് പറഞ്ഞു, "ഇത് ഭയങ്കര ബോറാ.. നമുക്ക് ഫോണിൽ സംസാരിക്കാം"
"എന്റെൽ നമ്പർ ഇല്ല" ഞാൻ പറഞ്ഞു.
"ഇത്ര നാളായിട്ടു ഒന്ന് വാങ്ങിക്കാൻ തോന്നിയില്ലലോ.. ഇന്നാ" അവള് സിംപിൾ ആയി നമ്പർ അയച്ചു തന്നു.
അടുത്ത സെക്കൻഡിൽ ഞാൻ വിളിച്ചു..
ഒരൊന്നൊന്നര മണിക്കൂർ സംസാരം.. ഇടക്ക് ഞാൻ മൂന്നോ നാലോ വാക്ക് പറഞ്ഞ്
💬 Comments
View all comments