Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
നോക്കി.
അവളെന്നെ മൈൻഡ് ചെയ്യണില്ല.. ദുഷ്ട..
ചായ കുടിച് കഴിഞ്ഞപ്പോഴേക്കും അഞ്ജലി എത്തി "നമുക്ക് ഇറങ്ങാം.."
"ഇറങ്ങാനോ.. ഞാൻ വിചാരിച്ചത് നിങ്ങളെന്നെ സൽകരിക്കാൻ വേണ്ടി ഇങ്ങോട്ട് വിളിച്ചു വരുത്തിയെന്നാ" കാലി കപ്പ് ടേബിളിൽ വെച്ച് ഞാനൊന്ന് ചാരി ഇരുന്നു.
"എഴുന്നേൽക്ക് വാ പോവാം" അഞ്ജലി എന്നെ പിന്നേം വിളിച്ചു.
"നമുക്ക് ഇവിടന്ന് ബ്രേക്ഫാസ്റ് കഴിച്ചിട്ട് പോവാം എന്നാൽ" ഞാൻ വിടാനുള്ള ഉദ്ദേശം ഇല്ല.
"ചായ കുടിച്ചില്ലേ.. അത് തന്നെ ബ്രേക്ഫാസ്റ്" അഞ്ജലി വന്നെന്റെ കൈ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു. റ്റാനിയ ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് അവിടിരിക്കാണ്.
"സത്യം പറ.. നിങ്ങൾക്ക് കുക്കിംഗ് ഒന്നും അറിയില്ലേ?" ഞാൻ രണ്ട് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
മിണ്ടാട്ടം ഇല്ല..
"എന്നാ പിന്നെ അത് പറഞ്ഞാ പോരെ.. വാ പോവാം" വേറൊന്നും പറയാണ്ട് ഞാൻ നേരെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
ലിഫ്റ്റ് ഓപ്പൺ ആയി എല്ലാരും അതിനകത്തു കേറിയപ്പോ തുടങ്ങിയ എന്റെ ചിരി താഴെ എത്തി റ്റാനിയയുടെ കാറിൽ കേറുന്ന വരെ നിർത്തിയില്ല. രണ്ടു പേരും എന്നെ നോക്കി പേടിപ്പിക്കാൻ നോക്കുന്നുണ്ട്, കിട്ടിയ അവസരം ഞാൻ കളയാതെ രണ്ടിനെയും നല്ലോണം കളിയാക്കി.
ചിരി ഒക്കെ നിർത്തി പുറകിലെ സീറ്റിൽ ചാരി കിടന്ന് റെസ്റ് ചെയ്തു.
ഏകദേശം മധ്യ ഭാഗത്തായാണ് ഇരുന്നത്, മിററിൽ നോക്കിയാൽ കാറോടിക്കുന്ന റ്റാനിയയുടെ മുഖം ശെരിക്ക് കാണാം. ഞാനവളെയും നോക്കി ഇരുന്നു, ഇടക്ക് വെച്ച് അവളത് കണ്ടു. എന്താ എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ തിരിച്ചു ചിരിച്ചതേ ഉള്ളു..
തരക്കേടില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്തു നിർത്തി
💬 Comments
View all comments