0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 774
കഴിക്കാൻ വേണ്ടി കേറി. കഴിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും ഷാൻ വിളിച്ചു. ഞങ്ങൾ എവിടെയാണ് ഉള്ളതെന്ന് ചോദിച്ചു അങ്ങോട്ട് വന്ന് അഞ്ജലിയെ കൂട്ടി കൊണ്ട് പോയി. ഇനി ഈ ദിവസം മുഴുവൻ റ്റാനിയ എന്റെ മാത്രം കൂടെ. ആർക്കും ഒരു സംശയവും തോന്നിയില്ല. ഷാൻ പോവാൻ നേരം എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു. ഇന്നലെ രാത്രി അവന്റെ കാലു പിടിചിട്ടാണ് അവൻ അഞ്ജലിയെ കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞത്. അതിനു വേറെ ചെലവ് കൊടുക്കണം പോലും, അടുത്ത ട്രിപ്പിൽ ശെരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ റ്റാനിയയുടെ കൂടെ കാറിന്റെ മുന്നിലെ സീറ്റിൽ കയറി, പൊതുവെ ചൂട് കുറവുള്ള അന്തരീക്ഷം ആയതിനാൽ കാർ വേണോ നമുക്ക് ബൈക്കിൽ പോവാമെന്ന് പറഞ്ഞപ്പോ അവൾക്ക് പാതി സമ്മതം. നേരെ ഫ്ലാറ്റിന്റെ പാർക്കിംങ്ങിൽ പോയി കാർ മാറ്റി ബൈക്ക് എടുത്തു. പുറകിൽ കേറി ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.
"റ്റാനിയ ബൈക്ക്‌ ഓടിക്കോ?" പിറകിലേക്ക്‌ തിരിഞ്ഞ് ഞാനവളെ നോക്കി. "ചെറിയ ബൈക്ക് ഓടിച്ചിട്ടുണ്ട്" അവള് ചിരിച്ചു കൊണ്ട് പറഞ്ഞു. മിററിലൂടെ അവളുടെ മുഖത്ത് നോക്കി ഞാനും ചിരിച്ചതെ ഉള്ളു.. അന്നത്തെ ദിവസം നല്ല ഫ്രണ്ട്സ് ആവാനുള്ള ശ്രെമം ആയിരുന്നു ഞങ്ങളുടെ.. അവൾക്കിഷ്ടമുള്ളതും എനിക്കിഷ്ടമുള്ളതും ആയ സ്ഥലങ്ങളിൽ എല്ലാം ഞങ്ങൾ പോയി.. ഉച്ചക്ക് അവൾക്കിഷ്ടപെട്ട കരിമീൻ കൂട്ടിയ ഊണും ഞാൻ കഴിച്ചു.. വൈകീട്ട് ആയപ്പോൾ മറൈൻ ഡ്രൈവിൽ പോയി.. ഒരുപാട് കപ്പിൾസ് അവിടേം ഇവിടേം ആയി ഇരിക്കുന്നുണ്ട്.. റ്റാനിയ അവളുടെ കോളേജിനെ പറ്റിയും ക്ലാസ്സിനെ പറ്റിയും പറഞ്ഞു കൊണ്ട് നടന്നു.

💬 Comments

View all comments