0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 775
ഞാൻ പാതി ശ്രെദ്ധ അവൾക്കും പാതി കാണാൻ കൊള്ളാവുന്ന ബാക്കി പെൺപിള്ളേർക്കും ഭാഗിച്ചു കൊടുത്ത് കൊണ്ട് നടന്നു. അവളെന്നോട് എന്തോ ചോദിച്ചു, ഞാൻ കേട്ടില്ല.. സംസാരം നിർത്തി.. "ഞാൻ പറയുന്നത് എന്തെങ്കിലും കേൾക്കുന്നുണ്ടോ?" അവൾക്ക് ദേഷ്യം വരണ പോലുണ്ട്. "എന്താ പറഞ്ഞെ" എനിക്കപ്പോഴാണ് ബോധം വന്നത്. "ഒന്നുല്ല" പെണ്ണ് പിണങ്ങി.. ഈ പെൺപിള്ളേർ എന്താ ഇങ്ങനെ.. ഒരു കാര്യവും ഇല്ലാതെ പിണങ്ങിക്കോളും.. "സോറി.. വാ നമുക്ക് ഇവിടെ ഇരിക്കാം" അടുത്ത് കണ്ട ഒരു മരത്തണൽ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു. ഒന്നും മിണ്ടാതെ എന്റെ കൂടെ നടന്നു.. അവളെന്റെ അരികിൽ ആയി ഇരുന്നു.. തട്ടാതെ മുട്ടി ഉരുമ്മാതെ.. അല്ലെങ്കിലും ഒരു അകലം നല്ലതാണ്.. കുറച്ച് സമയം മിണ്ടാതെ ഇരുന്നു, എനിക്കത്ഭുതമായി എങ്ങനെ ഇത്ര സമയം മിണ്ടാതെ ഇരിക്കുന്നു എന്ന്.. "എന്ത് പറ്റി.. വല്ലാത്ത നിശബ്ദത" പതുക്കെ റ്റാനിയയുടെ തോളിൽ തട്ടി. "ഒന്നുല്ലാ.." എന്റെ കൈ അവൾ തട്ടി മാറ്റി. "എന്നാലും പറ" കൈ മുട്ട് കൊണ്ട് തട്ടി കൊണ്ട് ചോദിച്ചു. "ഞാൻ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ ഞാനെന്തിനാ സംസാരിക്കുന്നെ" കുറച്ച് അകലത്തേക്ക് നീങ്ങി ഇരുന്നു. ചുമ്മാ തമാശ കളിക്കാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ വീണ്ടും അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു. ഞാനെന്റെ കൈ പതുക്കെ അവളുടെ തോളിലേക്ക് എടുത്ത് വെച്ചു. ദഹിപ്പിക്കുന്ന പോലൊരു നോട്ടം അവളെന്നെ നോക്കി, അറിയാത്ത പോലെ ഞാനാ കൈ പിൻവലിച്ചു കായലിലേക്കും നോക്കി ഇരുന്നു. വിഷയം പതുക്കെ മാറ്റാനായി പുതിയൊരു കാര്യം എടുത്തിട്ടു. "ഇത് കഴിഞ്ഞ് ഫ്യൂച്ചർ പ്ലാൻ എന്താ?" ആദ്യം അവളെന്നെ

💬 Comments

View all comments