Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
അവൾ പറഞ്ഞു...
“അങ്ങനെ ആണേൽ... നി അഞ്ജനെയെ പോലെ പ്രേമിക്കുന്ന ആളെ കെട്ടണം ” ഞാൻ സിമ്പിൾ ആയി പറഞ്ഞു...
“അത് നടക്കില്ലടാ... വീട്ടിൽ പ്രശ്നം ആകും... ചേച്ചി ഇത് പോലെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു... വീട്ടുകാർ സമ്മതിച്ചില്ല... അത് കൊണ്ട് അവർ ഒളിച്ചോടി പോയി... അതിന്റെ നാണക്കേട് ഒന്ന് മാറുന്നതേ ഉള്ളു.. അതിന്റെ ഇടക്ക് ഞാൻ എന്തിനാ വെറുതെ...” അവൾ പറഞ്ഞു നിർത്തി... ഞാൻ തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ ഒടുക്കത്തെ ചിരിയും കളിയും ഒക്കെ... എനിക്ക് അത് കാണുമ്പോൾ അസൂയ തോന്നുന്നുണ്ട്... ഞാൻ പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല...
അങ്ങനെ ഞാനും കൃഷ്ണപ്രിയയും സംസാരിച്ചിരുന്നു...പക്ഷെ എന്നെ അലട്ടിക്കൊണ്ട് ഇരുന്ന കാര്യം ആദിലിന്റെ ഈ മാറ്റം ആണ്.. ആരൊക്കെയോ വന്ന് ക്ലാസ്സ് ഒക്കെ എടുത്ത് പോയി... ക്ലാസ്സ് കഴിഞ്ഞ ഉടനെ ഞാൻ വിവേകിനെ കൊണ്ട് വിടാൻ ആയി പോയി...
“എടാ വാ കേറൂ... റൂമിൽ ആക്കാം ” ഞാൻ പറഞ്ഞു...
“എടാ എന്താ ഇന്ന് ഇത്ര ഇത്...” അവൻ ചോദിച്ചു..
“എടാ ഐഷായുമായി ഒന്ന് ബീച്ചിൽ പോകാം എന്ന് പറഞ്ഞിരുന്നു...”
“ആണോ എന്നാ നീ പൊക്കോ... എന്റെ കയ്യിൽ ഡിയോ ഉണ്ട്... ഞാൻ കൊണ്ട് ആക്കിക്കോളാം ” അഞ്ജന ആണ് പറഞ്ഞത്... ഞാൻ അവളെ നോക്കി ചിരിച്ചു... എന്നിട്ട് ഐഷയെ നോക്കാൻ ആയി ബസ്സ്റ്റോപ്പിലേക്ക് പോയി... അവിടെ അവളും അവളുടെ കുറച്ച് കൂട്ടുകാരികൾ നിൽപ്പുണ്ടായിരുന്നു... ഞാൻ അങ്ങോട്ട് പോകുന്നത് അവരുടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടി പറഞ്ഞു...
‘അങ്ങോട്ട് നോക്കെടി നിന്റെ ചെക്കൻ വരുന്നു ’ ഐഷ
💬 Comments
View all comments