Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
ഒരു ഉമ്മയും തന്നിട്ട് അവൾ അകത്തേക്ക് ഓടി... ഞാൻ അവൾ ഓടി പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നു... അവൾ ഗേറ്റ് കടന്നതും തിരിഞ്ഞു എന്നിക്ക് കൈ ആട്ടി റ്റാറ്റാ തന്നു എന്നിട്ട് അകത്തേക്ക് പോയി... ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു... വീട്ടിൽ ചെന്ന് കയറി...
“എവിടെ ആയിരുന്നാവോ സാർ ഇത്രയും നേരം “ഉമ്മി എന്നെ ആക്കിക്കൊണ്ട് ചോദിച്ചു...
“ഞാൻ... ഐഷായേം കൊണ്ട് ബീച്ചിൽ ഒന്ന് പോയതാ ” ഞാൻ പതിയെ പറഞ്ഞു...
“ആഹ് ചെല്ല് ചെല്ല്.. പോയി കുളിച്ചിട്ട് വാ ”ഉമ്മി പറഞ്ഞു ഞാൻ രക്ഷപെട്ടു എന്ന് രീതിയിൽ മുകളിലേക്ക് ചാടി കയറി പോയി.. കുളിച്ച് താഴെ വന്നു ചായ ഒക്കെ കുടിച്ചു... Tv കണ്ട് ഇരുന്നു... അങ്ങനെ ആ ദിവസം കടന്നു പോയി... പിന്നീട് ഉള്ള ദിവസങ്ങൾ... അഞ്ജന വിവേകിന്റെ കൂടെ കൂടിയപ്പോൾ കൃഷ്ണപ്രിയ ഒറ്റക്ക് ആയത് കൊണ്ട് ഞാൻ അവളുടെ കൂടെ കൂടി... ഐഷക്ക് അത് ഇഷ്ടപെടുന്നില്ലായിരുന്നു... പക്ഷെ ഞാൻ അത് വല്യ കാര്യം ആക്കിയില്ല... പക്ഷെ അവളുടെ ആഗ്രഹങ്ങൾ എല്ലാം ഞാൻ സാധിച്ചു കൊടുത്തുകൊണ്ട് ഇരുന്നു... അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനും വിവേകും ക്ലാസ്സിൽ ഇരിക്കുമ്പോൾ പുറത്ത് ഒരു ശബ്ദം കേട്ടു ആളുകൾ എല്ലാം ഓടി കൂടുന്നതും ഞങ്ങൾ കണ്ടു... വിവേക് ഒന്ന് എത്തി നോക്കി...എന്നിട്ട് എന്റെ അടുത്ത് വന്നു...
“എന്താടാ ” ഞാൻ അവനോട് ചോദിച്ചു...
“എടാ ആ ജാങ്കോയും ടീമും ആരുമായോ മുട്ടുകയാണ്...” അവൻ പറഞ്ഞു...
അപ്പോൾ കിദച്ചുകൊണ്ട് ഒരുത്തൻ ക്ലാസ്സിലേക്ക് ഓടി വന്നു...
💬 Comments
View all comments