Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
‘ആദിലിനെ അവിടെ ജാങ്കോയും ടീമും എടുത്തിട്ട് ഇടിക്കുന്നു ’ കേട്ട പാതി കേക്കാത്ത പാതി... അവനോട് ദേഷ്യം ഉണ്ടെങ്കിലും ഞാനും വിവേകും അങ്ങോട്ടേക്ക് ഓടി... കൂടി നിന്നവരെ എല്ലാം തള്ളി മാറ്റി ഞങ്ങൾ അവിടേക്ക് ചെന്നു...
“അജാസേ, വിവേകേ മാറ്... ” ആദിലിനെ ഞങ്ങളുടെ പിറകിൽ ഒളിപ്പിച്ചപ്പോൾ ജാങ്കോ പറഞ്ഞു...
“ജാങ്കോ.. ഞങ്ങളോട് ചിലപ്പോൾ അവനു എന്തേലും പ്രശ്നം കാണും പക്ഷെ ഞങ്ങൾ ഇവിടെ ഉള്ളടുത്തോളം കാലം നീ ഒന്നും ഇവിന്റെ ദേഹത്ത് നീ ഒന്നും തൊടില്ല ” വിവേക് ചെറിയ ചിരിയോടെ പറഞ്ഞു...
“ആണോ.. എന്നാ അവനെ ഇങ് എടുത്തോടാ ” ജാങ്കോ അവന്റെ പുറകിൽ നിക്കുന്നവനോട് പറഞ്ഞു.. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു.. വിവേക് എന്നെ ഒന്ന് നോക്കി ചിരിച്ചു... എന്നിട്ട് ആദിലിന്റെ മുഖത്തേക്ക് നോക്കി.. അപ്പോൾ ഓടി വന്നവൻ avante കയ്യിൽ ഇരുന്ന ഹോക്കി സ്റ്റിക്ക് വിവേകിനു നേരെ വീശി... വിവേക് അതി വിധക്തമായി കുനിഞ്ഞുമാറി.. അവന്റെ കാലിൽ തട്ടി... അവന്റെ ബാലൻസ് തെറ്റി അവൻ താഴെ വീണപ്പോൾ ആഞ്ഞു അവന്റെ നെഞ്ചിൽ ചവിട്ടി... കണ്ട് നിന്ന ജാങ്കോ ഉൾപ്പടെ എല്ലാവരും ആ ചവിട്ട് കണ്ട് ചെറുതായി ഒന്ന് പേടിച്ചു...വിവേകിന്റെ ചുണ്ടിൽ ഇപ്പോഴും ആ ചിരി ഉണ്ട് പക്ഷെ പെട്ടന്ന് അവന്റെ ചിരി മാഞ്ഞു.. അവന്റെ നോട്ടം ചെന്ന ദിശയിലേക്ക് ഞാൻ നോക്കുമ്പോൾ കാണുന്നത് കണ്ണുകൾ ഒക്കെ ചുവപ്പിച്ചു നിക്കുന്ന അഞ്ജനയെ ആണ്.. വിവേക് അവന്റെ നെഞ്ചത്ത് നിന്ന് കാൽ എടുത്ത്... അപ്പോൾ ജാങ്കോടെ കൂട്ടത്തിൽ ഉള്ള വേറൊരുത്തൻ ഓടി വന്നു
💬 Comments
View all comments