Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
അവളോട് ചോദിച്ചു...
“നിങ്ങളും ആ കൃഷ്ണപ്രിയയും ആയി എന്താണ് ബന്ധം ” അവൾ ദേഷ്യത്തിൽ എന്നോട് ചോദിച്ചു...
“എന്ത് ബന്ധം... അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് ”ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ലേലും.. ഞാൻ നല്ല രീതിയിൽ ഉത്തരം പറഞ്ഞു...
“ ഓഹ് പിന്നെ ഫ്രണ്ട്‌സ്.. എല്ലാ ഫ്രണ്ട്സും ഇങ്ങനെ ആണെല്ലോ ” അവൾ ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു...
“ ഐഷാ നീ വെറുതെ കാര്യമറിയാതെ സംസാരിക്കരുത് ”ഉള്ളിൽ നിന്നു വന്ന ദേഷ്യം അടക്കി പിടിച്ചു ഞാൻ പറഞ്ഞു...
“ ഇനിയെന്ത് അറിയാനാ കോളേജ് ഫുൾ പാട്ടാണ് നിങ്ങൾ തമ്മിൽ പ്രേമത്തിലാണ് എന്ന് ”അവൾ പറഞ്ഞു
“അപ്പോൾ നീ അത് വിശ്വസിച്ചു അല്ലേ”ഞാൻ ചോദിച്ചു...
“വിശ്വസിക്കാതെ ഇരിക്കാൻ മാത്രം മണ്ടി ഒന്നും അല്ല ഞാൻ... എന്നോട് എന്തേലും ഒളിപ്പിക്കുന്നുണ്ടേൽ അതങ്ങു തുറന്ന് പറ ” അവൾ പറഞ്ഞു....
“ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലാതെ ഞങ്ങൾക്കറിയാം ഞങ്ങടെ കൂട്ടത്തിൽ ഉള്ള കുറച്ചു പേർക്കും അറിയാം... പിന്നെ തുറന്നു പറയേണ്ട കാര്യം, അതിനെപ്പറ്റി നീ സംസാരിക്കരുത് ” ഞാൻ പറഞ്ഞു...
“ ഞാനെന്തു നിങ്ങൾ നിന്ന മറച്ചുവച്ചെന്നാണ് നിങ്ങൾ ഈ പറയുന്നത് ” അവൾ എന്റെ നേരെ ചുടായി....
“ അത് ഇനി എന്നെ കൊണ്ട് തന്നെ പറയിപ്പിക്കണം അല്ലേ, ഞാൻ പറയാം ഞാൻ തന്നെ പറയാം... ആദിൽ നിന്നോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ എന്തു കൊണ്ട് എന്നോട് പറഞ്ഞില്ല... പിന്നെ ആരാണി ജോബിൻ.. നീ എന്തിനാണ് അവനെ വിളിച്ചു സംസാരിക്കുന്നെ” ഞാനും തിരിച്ച് ദേഷ്യത്തിൽ
💬 Comments
View all comments