Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
മനസ്സ് പറഞ്ഞു ചോദിക്കേണ്ട എന്ന് ” അവൻ മറുപടി പറഞ്ഞു...
“ അല്ലടാ നീ എവിടെ താമസം ” ഞാൻ ചോദിച്ചു
“ അടി ഞാൻ വേറൊരു റൂമെടുത്തു മാറി ” അപ്പോ സാറ് ക്ലാസ്സിലേക്കു വന്നു...
അങ്ങനെ ക്ലാസ്സ് കഴിഞ്ഞു ഞാൻ നേരെ ഐഷയെയും കൂട്ടി അവളുടെ ഹോസ്റ്റലിൽ ചെന്നു ആളെ ഇറക്കി... പോകാൻ നേരത്ത് അവൾ സ്ഥിരമായി തരുന്ന ഉമ്മ എനിക്ക് തന്നിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.. എനിക്ക് അവളോട് ആ കാര്യം ചോദിക്കണമെന്ന് ഉണ്ടായിരുന്നു,പക്ഷേ അതിൽ എന്തെങ്കിലും പ്രശ്നം ആയാലോ എന്ന് ആലോചിച്ച് അത് ചോദിക്കാൻ നിന്നില്ല...
അങ്ങനെ സന്തോഷത്തിന് കുറെ നാളുകളായിരുന്നു പിന്നീടങ്ങോട്ട് ഉണ്ടായിരുന്നത്...അതിനിടയിൽ ജോബിനുമായി ഐഷ ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു... പക്ഷെ അത് ഒരു ഫ്രണ്ട് എന്നാ രീതിയിൽ ആണെന്ന് ആണ് അറിഞ്ഞത്...ഞാൻ ആദിലുമായി വീണ്ടും കൂട്ടായത് ഐഷക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലായിരുന്നു.. കൂടാതെ ഞാൻ കൃഷ്ണപ്രിയ ആയിട്ടുള്ള ഫ്രണ്ട്ഷിപ്പും.. എല്ലാ കാര്യത്തിനും എന്റെ കൂടെ കൃഷ്ണപ്രിയ ഉണ്ടായിരുന്നു... കോളേജിൽ ഞങ്ങൾ തമ്മിൽ പ്രേമം ആണെന്നുള്ള സംസാരം വരെ ഉണ്ടായി... ഞാൻ അത് വലിയ കാര്യമായി എടുത്തില്ല...
അങ്ങനെ എക്സാം ആയി...
**--**
എക്സാം തീരാൻ ഇനി ഈ ഒരു ദിവസം മാത്രം ബാക്കി... അന്നത്തെ എക്സാം വളരെ പാടായിരുന്നു കൂടാതെ ക്ലാസിൽ നിന്ന് സാർ ഒന്ന് അനങ്ങാൻ പോലും സമ്മതിച്ചില്ലായിരുന്നു... ആ ദേഷ്യം എനിക്ക് ഉണ്ടായിരുന്നു.. ക്ലാസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ഐഷയെ ആണ് ഞാൻ കണ്ടത്...
“എന്താ ഐഷു മുഖം വീർത്ത് ഇരിക്കുന്നനെ ” ഞാൻ
💬 Comments
View all comments