Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
” അവൻ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു...
“എടാ... ഇവിടെ വരുന്നതിന് മുൻപ് ഒരു ദിവസം അവളോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞതാ അപ്പോൾ അവൾ പറഞ്ഞത് എന്താണെന്ന് അറിയാമോ... ഞാൻ കറുത്തിട്ടാണെന്ന്.. ശെരിയാണെടാ ഞാൻ കറുത്തിട്ടാണ്... പക്ഷെ അത് എന്റെ തെറ്റ് ആണോ ” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...
“എന്നോട് ക്ഷേമിക്കാൻ പറ്റില്ല എന്ന് അറിയാം പറ്റുമെങ്കിൽ ക്ഷെമിക്കുക ” എന്ന് പറഞ്ഞു അവൻ കണ്ണുകൾ തുടച്ചു പുറത്തേക്ക് പോയി..
'ഈ കാര്യം എന്തായിരിക്കും അവൾ എന്നോട് പറയാതെ ഇരുന്നത് '
“എന്താടാ ആലോചിക്കുന്നന്ത് ” അവൻ പോയി കഴിഞ്ഞപ്പോൾ കൃഷ്ണപ്രിയ ചോദിച്ചു..
“ അല്ലെടീ വന്ന കാര്യം ഒന്നും അവൾ എന്റെ അടുത്ത് പറഞ്ഞിട്ടില്ല” ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു
“ എടാ അത് ചിലപ്പോൾ നിന്റെ അടുത്ത് പറയാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരിക്കും ” അവൾ പറഞ്ഞു
“ എന്റെ അടുത്ത് പറയാൻ എന്ത് ബുദ്ധിമുട്ട്... ഇത് അവളോട് ഒന്ന് ചോദിക്കണമല്ലോ ” ഞാൻ പറഞ്ഞു
“ വേണ്ട അത് ചോദിക്കേണ്ട ചിലപ്പോൾ എന്തെങ്കിലും പ്രശ്നമാകും ” അവളത് പറഞ്ഞപ്പോൾ ശരിയാണെന്ന് ഞാനും വിചാരിച്ചു...
“അഹ്. ശെരിയാ ” ഞാൻ പറഞ്ഞു...
കുറച്ചു കഴിഞ്ഞ് ആദ്യം ക്ലാസിലേക്ക് കയറി വന്നു,അപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് പോയി...
“ എടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഏറ്റെടുത്ത് അപ്പോഴേ പറഞ്ഞു കൂടായിരുന്നോ ” ഞാൻ അവനോടു ചോദിച്ചു
“ എടാ ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ പക്ഷേ എന്റെ
💬 Comments
View all comments