0%

Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 496

അവൾ നോട്ടം മാറ്റി... ഞാൻ പതിയെ ക്ലാസ്സ്‌ റൂമിലേക്ക് കയറി... അഞ്ജന നിർത്താതെ വിവേകിനെ ഉപദേശിക്കുവാ... കൃഷ്ണപ്രിയ ആണ് എന്റെ കൂടെ ഇരിക്കുന്നെ.

“എടാ നിങ്ങൾ എന്തിനാ അവനെ ” ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ ചോദ്യം പാകതിക്ക് വെച്ച് നിർത്തി...

“എടി ഞങ്ങൾ എങ്ങനെ ആയിരുന്നെന്നോ.. ഒരു കാര്യത്തിനും എതിർ അഭിപ്രായം ഇല്ലായിരുന്നു... എല്ലാ കാര്യത്തിനും യോജിച്ചു നിക്കുന്നവർ ആയിരുന്നു..പക്ഷെ ഒരു ദിവസം ഇതെല്ലാം തെറ്റി... അന്ന് അവൻ റൂം ഒക്കെ മാറി.. അന്ന് ഞങ്ങളെ ഇടിച്ചു...ഇതിന്റെ ഒന്നും കാര്യം അറിയില്ല ”ഞാൻ പറഞ്ഞു... അപ്പോൾ ആരുടെ ഒക്കെയോ കൂടെ ആദിൽ അകത്തേക്ക് വന്നു... വിവേകിനെ അഞ്ജന എന്നൊക്കെയോ പറയുന്നത് കണ്ട് ആദിൽ എന്റെ അടുത്തേക്ക് വന്നു..

“എടാ എനിക്ക് ഒന്ന് സംസാരിക്കണം ” അവൻ പറഞ്ഞു..

“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല ” ഞാൻ പറഞ്ഞു..

“ഞാൻ പറയുന്നത് നീ ഒന്ന് കേക്കണം... എന്ന് പറഞ്ഞു അവൻ എന്റെ എതിരെ ഇരുന്നു... ഞാൻ അവനെ നോക്കിയത് പോലും ഇല്ല...

“എടാ ഞാൻ ആണ് തെറ്റ് ചെയ്തത്... എന്തിനാണെന്ന് അറിയാമോ... അവൻ എന്നെ കളിയാക്കിയില്ലേ.. കുറെ നാൾ ആയി ഒരു കൊച്ചിന്റെ പിറകെ നടക്കുന്നെന്ന്... അത് ആരാണെന്നു അറിയാമോ... അത് ഐഷയാ..” അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഞെട്ടി...

“അതേടാ.. അന്ന് നിനക്ക് അവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.. അങ്ങനെ ആണ് നിങ്ങളുമായി ഞാൻ അടി ഉണ്ടാക്കിയത്... പക്ഷെ അന്ന് നിങ്ങൾക്ക് അത്രയും ഒക്കെ പറ്റും എന്നെ പടച്ചോൻ ആണേ എനിക്ക് അറിയില്ലായിരുന്നു

💬 Comments

View all comments