Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
ചെന്ന് ഇടിച്ചു... എന്നിട്ട് കൈ മടക്കി അവന്റെ മൂക്കിനിട്ട് കൊടുത്തു ഒരണ്ണം...
“ടാ നിങ്ങളെ പോലെ കളഞ്ഞിട്ട് പോകാൻ പറ്റത്തില്ല അവനെ ഞങ്ങൾക്ക്... കാരണം ഒരു കാലം ഞങ്ങൾ മൂന് ശരീരവും ഒരു മനസും ആയിരുന്നു ” എന്ന് പറഞ്ഞു ഞാൻ തിരിയുമ്പോൾ.... വാക്കി ഉള്ളവന്മാരെ എല്ലാം ഇടിച്ചിട്ടിട്ട്... വിവേകിനെ പിടിച്ചുയർത്തുന്ന ആദിലിനെ ആണ്... പൊങ്ങി കഴിഞ്ഞപ്പോൾ... വിവേക് അവന്റെ കയ്യിൽ ഉള്ള പിടി വിട്ടു...
“ഞങ്ങൾ തമ്മിൽ പല പ്രേശ്നവും കാണും... അതിന്റെ പേരിൽ ഞങ്ങളുടെ ആരുടെ എങ്കിലും ദേഹത്ത് തൊടാൻ ഒരുത്തനും ഇങ്ങോട്ട് വരണ്ട... വന്നാൽ ഇത് പോലെ ഇരിക്കും ”വിവേക് പറഞ്ഞിട്ട് ആദിലിനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് നടന്നു എന്റെ അടുത്തേക്ക് വന്നു... എന്നിട്ട് എന്റെ ഇടി കൊണ്ട് താഴെ കിടക്കുന്ന ജാങ്കോയോട് പറഞ്ഞു...
“മോനെ ജാങ്കോ... നിന്റെ ഒന്നും ഒരു കൂതാട്ടവും ഇവിടെ നടക്കില്ല... ഇനി അങ്ങനെ കാണിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ... ആ ഗേറ്റ് ഉണ്ടല്ലോ അതിനു പുറത്ത് നിനക്ക് എന്ത് വേണേലും കാണിക്കാം ” വായിൽ നിന്ന് വന്ന ചോര തുപ്പി കളഞ്ഞുകൊണ്ട് വിവേക് പറഞ്ഞു...
ഞാൻ അവനെ താങ്ങി നടന്നു...
“ടാ ”.... പുറകിൽ നിന്ന് ആദിൽ വിളിച്ചു...തിരിഞ്ഞു നോക്കെടാ എന്ന് മനസ് പറഞ്ഞെങ്കിലും... നോക്കാൻ ഞാൻ നിന്നില്ല...അപ്പോൾ തന്നെ അഞ്ജന ഓടി വന്നു വിവേകിനെ കെട്ടി പിടിച്ചു... വിവേക് തിരിച്ചു... ആരൊക്കെ നോക്കുന്നുണ്ട് എന്ന് അറിയാൻ ഞാൻ ഒന്ന് ചുറ്റും നോക്കുമ്പോൾ ആ കുട്ടത്തിൽ നിന്ന് നോക്കുന്ന ഐഷയെ ഞാൻ കണ്ടു... ഞാൻ കണ്ടു എന്ന് ഉറപ്പായപ്പോൾ
💬 Comments
View all comments