Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
കേട്ടു പക്ഷെ... അവർ ഇങ്ങോട്ട് വന്ന് പറഞ്ഞ സ്ഥിതിക്ക് വിശ്വസിക്കാമോ... കാരണം ഇനി ഒരു പണി കൂടെ താങ്ങാൻ ഉള്ള ശക്തി ഇല്ലാത്തോണ്ടാ ” അവൻ എന്റെ ചെവിയിൽ പറഞ്ഞു...
“ എന്താ അവിടെ രണ്ടുപേരും കൂടെ ഒരു രഹസ്യം... ഞങ്ങളെ കൂടെ കൂട്ടാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി ” അഞ്ജന പറഞ്ഞു...
“ അതല്ല... നിങ്ങളെ വിശ്വസിക്കാൻ പറ്റുമോ എന്ന് ഇവൻ എന്നോട് ചോദിക്കുമായിരുന്നു ” വിവേക് എന്റെ തലയിൽ കെട്ടി വെച്ചു...
ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കി.. അവൻ പെട്ടെന്ന് തലതിരിച്ചു...
“ എടോ എനിക്ക് മനസ്സിലാകും നിങ്ങടെ അവസ്ഥ...അവൻ നിങ്ങളെ ചതിച്ചു എനിക്ക് മനസ്സിലാകും... ഞങ്ങൾ അങ്ങനെ ചെയ്യില്ല അത് ഉറപ്പാണ് ”കൃഷ്ണപ്രിയ പറഞ്ഞു... അപ്പോൾ വിവേക് എന്റെ അടുത്തേക്ക് ഇരുന്നിട്ട് പറഞ്ഞു..
.“ എടാ നമ്മക്ക് കുറച്ചുനാളത്തേക്ക് നോക്കാം...എന്തെങ്കിലും കള്ളത്തരം കാണിച്ചാൽ നമുക്കവരെ ഒഴിവാക്കാം ”... അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാനും അതിനു ശെരി വെച്ചു...
“ അപ്പോ ശരി നിന്റെ നമ്മൾ ഫ്രണ്ട്സ്... ഗുഡ് ഫ്രണ്ട്സ് ”ഞാൻ കൃഷ്ണപ്രിയക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു...വിവേക് അഞ്ജനക്കും കൈ കൊടുത്തു.....അവർ അവരുടെ സീറ്റിലേക്ക് പോയി ഇരുന്നു...
“എടാ നീ എന്നാലും എന്നോട് നിന്റെ പ്രണയം മറച്ചുവെച്ചു...”ഞാൻ അവനോട് പറഞ്ഞു...
“എടാ.. അത് എന്താണെന്ന് അറിയുവോ... എനിക്ക് ലക്ഷ്മിയെ ( അതായിരുന്നു വിവേകിന്റെ പ്രണയിനിയുടെ പേര് )എന്ത് ഇഷ്ടമായിരുന്നു എന്ന് അറിയാമോ... അവൾ എന്റെ ജീവൻ ആയിരുന്നു... പക്ഷേ അവൾ എന്നെ ചതിക്കുകയായിരുന്നു എന്നറിയാൻ ഞാൻ കുറച്ചു വൈകിപ്പോയി... അവൾ എന്നെ
💬 Comments
View all comments