Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]
അങ്ങോട്ട് നോക്കുമ്പോൾ യൂണിഫോമിൽ ഒരു സുന്ദരിയായ സ്ത്രീ നിൽക്കുന്നു...
“എന്താണ് ഇവർക്ക് എതിരെ ഉള്ള കേസ് ” അവർ ആ പോലീസുകാരനോട് ചോദിച്ചു...
“ ഇവന്മാരെ അറിയില്ലേ സ്റ്റേഷനിൽ വെച്ച് ഒരു പയ്യനെ എടുത്തിട്ട് ഇടിച്ചു... അവൻ ഇപ്പോൾ ഹോസ്പിറ്റലിലാ ” അയാൾ മറുപടി കൊടുത്തു...
“ നിങ്ങൾ അവരെയും കൊണ്ട് ഇങ്ങോട്ട് ഇറങ്ങി വന്നേ ” അവർ പറഞ്ഞിട്ട് പോയി...
“ നിനക്കുള്ളത് അവിടെ ചെന്നിട്ട് ” അയാൾ എന്നോട് പറഞ്ഞു.. എന്നിട്ട് അയാൾ ലോക്കപ്പ് തുറന്ന് പുറത്തേക്ക് പോയി.. വേറെ ഒരു പോലീസുകാരൻ വന്നു എന്നെയും വിവേകിനെയും അവരുടെ റൂമിലേക്ക് കൊണ്ടുപോയി... അകത്തു കയറി അവിടെ ഉണ്ടായിരുന്നു നെയിം ബോർഡ് ഞാൻ വായിച്ചു... ഗാഥാ നിസാം. സബ് ഇൻസ്‌പെക്ടർ ആണ്... അത്രയും ഇടി കൊണ്ടത് കൊണ്ട് വിവേകിന് ചെറിയ പെയിൻ ഉണ്ടായിരുന്നു...
“ അവനെ അങ്ങോട്ട് ഇരുത്തിയിട്ട് നീ ഇവിടെ ഇരിക്ക് ” അവർ എന്നോട് പറഞ്ഞു... ഞാൻ അവനെ അടുത്തുണ്ടായിരുന്ന കസേര ഇരുത്തിയിട്ട് ഞാനും അതിനപ്പുറത്ത് കസേരയിലിരുന്നു....
“എന്ത് കാരണം കൊണ്ട് ആണ് നിങ്ങൾ അവനെ ഇടിച്ചത് ” അവർ ചോദിച്ചു...
“സത്യം സത്യം പോലെ പറഞ്ഞാൽ ഇടിയുടെ എണ്ണം എങ്കിലും കുറയും.. കേട്ടല്ലോ ” അവർ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു...
“മാഡം ഞങ്ങളെ 3 പേരും എറണാകുളത്ത് പോളിടെക്നിക്കിന് ഒരുമിച്ച് പഠിച്ചവർ ആണ്... കോളേജ് തുടങ്ങിയപ്പോൾ തൊട്ടുള്ള ഫ്രണ്ട്സ് ആയിരുന്നു ഞങ്ങൾ...
ഇത് ഞങ്ങളുടെ ലാസ്റ്റ് ഇയർ ആയിരുന്നു..
ലാസ്റ്റ് ഇയറിന്റെ ഫസ്റ്റ് ദിവസം ഞങ്ങൾ കോളേജിലേക്ക് പോയപ്പോൾ സെക്കൻഡ്
💬 Comments
View all comments