0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.2K

” ഉള്ള ദേഷ്യം മുഴുവൻ ഞാൻ അവളോട് തീർത്തു അങ്ങനെ എന്തൊക്കെയോ പറഞ്ഞു... എന്നിട്ട് ഞാൻ നേരെ എന്റെ റൂമിൽ പോയി.. ഡോർ lock ചെയ്തു... ബെഡിൽ കിടന്നു...

'അന്നേ അങ്ങ് മരിച്ചാൽ മതിയായിരുന്നു' അങ്ങനെ ഞാൻ ആലോചിച്ചു...
***************************************************

സമയം 11 മണിയോടെ അടുത്തായിരുന്നു... ഞാൻ സ്റ്റേഷന് പുറത്തേക്കിറങ്ങിയ റോഡിലേക്ക് നടന്നതും ഫോണിൽ ഒരു കോൾ വന്നു.... ഞാൻ റോഡ് ആണെന്ന് ശ്രദ്ധിക്കാതെ മുന്നിലൂടെ നടന്നു ഫോൺ എടുത്തു നോക്കിയതും പെട്ടന്ന് ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു....കയ്യിലിരുന്ന phone തെറിച്ചു പോയി ഞാൻ പറന്നു പോയി തല ഇടിച്ചു റോഡിലേക്ക് വീണു... തലയിൽ നിന്ന് ചോര ഒഴുകുന്നു... അപ്പോഴേക്കും എന്റെ ബോധം പോയി... ബോധം വരുമ്പോൾ ഞാൻ ഏതോ ഹോസ്പിറ്റലിൽ ആണ്.. കയ്യും കാലും തലയും ഒന്നും അനാക്കാൻ വയ്യ.. എനിക്ക് ബോധം വന്നതറിഞ്ഞു ഒരു സിസ്റ്റർ ഡോക്ടറെ വിളിച്ചു... ഒരു ലേഡി ഡോക്ടർ ഓടി വന്നു... എന്തൊക്കെയോ ചെക്ക് ചെയ്തു...

“ഞാൻ ഇത് എവിടെയാ...” ഞാൻ ഡോക്ടറോട് ചോദിച്ചു...

“ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആണ് ” ആ ഡോക്ടർ എന്നോട് പറഞ്ഞു...

“നിങ്ങൾ വന്നിട്ടിപ്പോൾ ഏതാണ്ട് 12 ദിവസം ആയി...കൊണ്ട് വരുമ്പോൾ ഞങ്ങൾ കരുതിയത് മരിക്കും എന്ന് ആണ്... പക്ഷെ എല്ലാം ദൈവത്തിന്റെ കയ്യിൽ ആണല്ലോ ” അവർ പറഞ്ഞു...

“എന്നെ ആരാണ് ഇവിടെ കൊണ്ട് ആക്കിയത് എന്ന് അറിയാമോ ”ഞാൻ ചോദിച്ചു...

“ഒരു ഹാഫിസ് അലി സാക്കിർ ഹുസൈൻ.. അദ്ദേഹം ആണ് നിങ്ങളെ ഇവിടെ കൊണ്ട് വന്നത്... പുറത്തിരിപ്പുണ്ട്..

💬 Comments

View all comments