0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 371

ആണ്... ”

“ആഹ് ശെരിയെടാ ” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ആക്കി...
ബെഡിലോട്ട് ഇരുന്നു... ആഫി ഇതുവരെ എഴുന്നേറ്റിട്ടില്ല... ഞാൻ അവളെ നോക്കി... നല്ല ഉറക്കം ആണ്... ഞാനും അങ്ങോട്ട് കിടന്നു... ചെറുതായി ഒന്ന് മയങ്ങിപ്പോയി.. എഴുന്നേക്കുമ്പോൾ സമയം 1 മണി ആയി... ഞാൻ ബാത്‌റൂമിൽ പോയി മുഖം ഒന്ന് കഴുകി... ഒന്ന് കുളിച്ചു തിരിചിറങ്ങി... ഡ്രസ്സ്‌ ചെയ്ത് താഴേക്ക് ചെന്നു.. ഫുഡ്‌ കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് വിവേക് വന്നത്... അവനും കഴിക്കാൻ വിളമ്പി... ഞങ്ങൾ കഴിച്ചെഴുനേറ്റു...

“ടാ പോകാം ഇപ്പൊ പോയാലെ ട്രെയിൻ കിട്ടാത്തൊള്ളൂ ” വിവേക് പറഞ്ഞു... ഞാൻ ഉമ്മിയെ ഒന്ന് നോക്കി ഉമ്മി എന്റെ അടുത്തേക്ക് വന്നു പിറകെ ആഫിയും...

“ഉമ്മി പോയിട്ട് വരാം... ആഫി ” ഞാൻ പറഞ്ഞു..

“മോനെ വേറെ പ്രശ്നം ഒന്നും ഉണ്ടാക്കരുതേ ”ഉമ്മി ചെറിയാ പേടിയുയോടെ പറഞ്ഞു...

“ഇല്ല ഉമ്മി.. പേടിക്കണ്ട ” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഉമ്മിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു... ആഫിയെയും കെട്ടിപിടിച്ചു.. അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു...

എന്നിട്ട് ഞാൻ വണ്ടിയിൽ കയറി... വിവേക് വണ്ടി എടുത്തു...റെയിൽവേ സ്റ്റേഷനിലേക്ക് കുറച്ചു ദൂരം ഉണ്ടായിരുന്നു...അവരോട് ഒക്കെ ചിരിച്ചു സംസാരിച്ചെങ്കിലും എന്റെ ഹൃദയം നീറുകയായിരുന്നു.. ഞങ്ങൾ അങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തി... അവൻ വണ്ടി ഒതുക്കി... ഞാൻ ഇറങ്ങി നോക്കുമ്പോൾ ഒരു ഓട്ടോയിൽ അവൾ... ഐഷ വന്നു ഇറങ്ങി...അവളെ കണ്ടപ്പോളെ അവളോട് സംസാരിക്കാൻ എനിക്ക് തോന്നി... ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങിയപ്പോൾ വിവേക് എന്റെ കയ്യിൽ കയറി പിടിച്ചു...

“നീ എങ്ങോട്ടാ പോകുന്നെ ” അവൻ എന്നോട് ചോദിച്ചു...

“എടാ അവൾ ദോ പോകുന്നു...”ഞാൻ അവളെ ചൂണ്ടി പറഞ്ഞു...

“എടാ അവൾ നമ്മളെ കണ്ടാൽ അവിടെ കഴിഞ്ഞില്ലേ ” അവൻ എന്നോട് ചോദിച്ചു...
അപ്പോഴാണ് ഞാനും അതിനെ പറ്റി ആലോചിച്ചത്... അങ്ങനെ അവൾ പോയി കഴിഞ്ഞു ഞങ്ങളും അകത്തേക്ക് കയറി... ട്രെയിൻ അവിടെ കിടപ്പുണ്ടായിരുന്നു.... ഞങ്ങൾ രണ്ട് പേരും കയറി... അവൾ ഏത് ബോഗിയിൽ ആണെന്ന് അറിയില്ല... ഞങ്ങൾ സീറ്റിൽ ഇരുന്നു വിവേക് ഫോണിൽ എന്തോ നോക്കുകയാണ്...

“ എന്താണ് നീ നോക്കുന്നേ ” ഞാൻ
വിവേകിനോട് ചോദിച്ചു...

“ എടാ അവിടെ വല്ല ഹോട്ടൽ ഉണ്ടോ എന്ന് നോക്കിയതാ ടാ നമ്മൾ പോയിട്ട് ഒരു ദിവസം അവിടെ നിൽക്കേണ്ട അപ്പൊ നേരത്തെ

💬 Comments

View all comments