Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]
അന്ന് വൈകുന്നേരം അവർ വന്നോപ്പോൾ ആണ് ഞങ്ങളെ കൊണ്ട് ആക്കിയത് അന്ന് ഞങ്ങൾ റാഗിംഗിൽ നിന്ന് പറഞ്ഞു വിട്ട പിള്ളേർ ആണ് എന്ന്... {അവിടം മുതൽ ഇന്ന് നടന്ന കാര്യങ്ങൾ വരെ പറഞ്ഞു }”
“അപ്പൊ അതാണ് കാര്യം.. ഇതൊക്കെ സത്യമാണോന്ന് അറിയണമല്ലോ... അവരെ വിളിപ്പിക്കാം ” ഗാഥാ മാഡം ഒരു കോൺസ്ട്രബിളിനെ വിളിച്ചിട്ട് കാര്യം പറഞ്ഞു അവരോട് വരാൻ പറയാൻ പറഞ്ഞു... ഞാൻ എന്റെ ഫോൺ എടുത്തു... ഞങ്ങൾ മൂന് പേരും നിക്കുന്ന ഫോട്ടോയും ഞാനും ഐഷയും നിക്കുന്ന ഫോട്ടോയും ഗാഥാ മാഡത്തിന്റെ കാണിച്ചു...അവർ ഫോൺ വേടിച്ചു എല്ലാം നോക്കി ഫോൺ അവിടെ വെച്ചു..... ഞങ്ങളോട് അപ്പുറത്തെ റൂമിലേക്ക് മാറി ഇരിക്കാൻ പറഞ്ഞു...
1 മണിക്കൂർ കഴിഞ്ഞപ്പോൾ അവർ വന്നു... ആദിലിനു ഒട്ടും വയ്യാന്നു അവനെ കണ്ടാലേ അറിയാം...അവർ വന്നപ്പോൾ ഞങ്ങളെയും വിളിച്ചു...
“ആദിൽ എന്ന് അല്ലെ പേര് ? ”ഗാഥാ മാഡം ആദിലിനോട് ചോദിച്ചു...
“അതെ മാഡം ” അവൻ പറഞ്ഞു...
“ഈ ഇരിക്കുന്നവരെ നിങ്ങൾക്ക് അറിയാമല്ലോ ”ഗാഥാ മാഡം ആദിലിനോട് ചോദിച്ചു...
“ഇവർ ആണ് മാഡം എന്നെ അവിടിത്ത് തല്ലിയത് ” അവൻ പറഞ്ഞു...
“അതിനു മുൻപേ വല്ല പരിചയവും ഉണ്ടോ ”
“മാഡം ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ് ”
“ok...”
“നീയും ഇവനുമായുള്ള ബന്ധം ” ഗാഥാ മാഡം ഐഷയോട് ചോദിച്ചു...
“ഇയാൾക്ക് എന്നെ ഇഷ്ടമായിരുന്നു ” അവൾ എന്നെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു...
“നിനക്ക് ഇഷ്ടമില്ലായിരുന്നോ ” ഗാഥാ മാഡം ചോദിച്ചു...
“അല്ലായിരുന്നു ” അവൾ അപ്പൊ തന്നെ ഉത്തരം പറഞ്ഞു... അത് കേട്ട് എന്റെ ഹൃദയം പിടച്ചു... വിവേക് എന്നെ നോക്കി... എന്റെ കണ്ണുകൾ നിറഞ്ഞു... അവൾ എന്നെ പറ്റിക്കുകയായിരുന്നു എന്നാ സത്യം ഞാൻ മനസിലാക്കി...
“ദേ നിന്റെ വേഷം കേട്ട് ഇവിടെ ഇറക്കരുത്... ഇത് എന്താ ” മാഡം എന്റെ ഫോണിൽ ഫോട്ടോ അവൾക്ക് കാണിച്ചു കൊടുത്തു...
“ഇനി നി ഇവൻ ബലം പ്രോയോഗിച്ച് എടുത്തതാണെന്ന് പറഞ്ഞാലും നടക്കില്ല... കാരണം നിന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം നി സന്ദോഷമായി എടുത്തതാണെന്ന് ” അത് കേട്ടപ്പോൾ അവൾ ആകെ വല്ലാതെ ആയി... മുഖം ഒക്കെ വിളറി വെളുത്തു...
“അടിച്ചു നിന്റെ കരണം പൊട്ടിക്കേണ്ടതാണ്... പക്ഷെ സ്ത്രികളെ ഉപദ്രവിക്കുന്നത് കുറ്റകരമായി പോയി... ഇനി നി സത്യം പറ ”മാഡം ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്...
💬 Comments
View all comments