Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
ഇറങ്ങി ഇങ് വന്നു.. വേറെ ഒന്നും അറിയില്ല ” ഞാൻ പറഞ്ഞു...
“ഇവളുടെ പാറ്റയെ പേടി കാരണം അങ്ങനെ ഒരു ഗുണം ഉണ്ടായല്ലോ ” ഉമ്മി അവളെ കളിയാക്കി...ഉമ്മി അപ്പോൾ തന്നെ വാപ്പിയെ വിളിച്ചു പറഞ്ഞു... എല്ലാർക്കും സന്ദോഷം ആയി... ആദ്യം ഒക്കെ നടക്കാൻ ബുദ്ധിമുട്ട് ഉണ്ടയായിരുന്നു പിന്നെ അതൊക്കെ മാറി.. പിന്നെ 1 മാസം മാത്രമേ എന്നെ നാട്ടിൽ നിർത്തിയുള്ളു.. അതിനു ശേഷം എന്നെ വാപ്പി കൂടെ കൊണ്ട് പോയി.. എനിക്ക് ഏകദേശം ബിസ്സിനെസ്സ് മനസിലായപ്പോൾ വാപ്പി ബാംഗ്ലൂരിലേക്ക് എന്നെ പറഞ്ഞു വിട്ടു.അവിടെ ആയിരുന്നു വാക്കി എന്റെ സമയം മുഴുവനും.. ഇടക്ക് ഒരു പ്രാവശ്യം ഞാൻ നാട്ടിലേക്ക് പോയി... നാദിയുടെ കല്യാണത്തിന്..ഒരു ആഴ്ച മാത്രമേ അവിടെ നിന്നുള്ളു. അത് കഴിഞ്ഞു ഞാൻ തിരിച്ചു ബാംഗ്ലൂർ പോയി... അതിനു ശേഷം ഇന്നലെ ആണ് ഞാൻ നാട്ടിൽ എത്തിയത്... അഫിയുടെ കല്യാണം പ്രമാണിച്ച് ആയിരുന്നു നാട്ടിലേക്കുള്ള വരവ്.. അവളുടെ കല്യാണ നിശ്ചയത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല അത്യാവശ്യമായ ഒരു മീറ്റിംഗിൽ പങ്കെടുക്കേണ്ടതായി വന്നു... വാപ്പി ഉടനെ ഇങ്ങ് എത്തും..
*******-*********-********-*******-********-*******
ഉറക്കത്തിൽ എന്തോ എന്റെ കാലിൽ ഇഴയുന്നത് അറിഞ്ഞാണ് ഞാൻ എഴുന്നേറ്റത്... നോക്കുമ്പോൾ ആഫി ആണ്.. അവൾ ഇരുന്നു കരയുകയാണ്...
“എന്താടി ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു...
“ഒന്നുല്ല ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു...
“എന്നാ റൂമിന് പുറത്ത് പോ... എനിക്ക് നിന്റെ കരച്ചിൽ ഒന്നും കാണണ്ട ” ഞാൻ അവളെ നോക്കാതെ പറഞ്ഞു...
അവൾ എഴുനേറ്റ് ഡോറിന്റെ അടുത്ത് എത്തി...
“ഇക്ക അവൾക്ക് അറിയില്ലായിരുന്നു.. ആ
💬 Comments
View all comments