0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 216

പെട്ടന്ന് തന്നെ ഞങ്ങളെ ഉറങ്ങി പോയി...ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് വാപ്പിയും ഉമ്മിയും ഡോറിന്റെ അവിടെ നിന്ന് ദേഷ്യത്തോടെ എന്നെ നോക്കുന്നു...

“എന്താടാ ഇത് ” വെടിയൊച്ച പോലെ വാപ്പിയുടെ ശബ്ദം... അതുക്കെട്ട് ജാസ്മിൻ ഞെട്ടി എഴുനേറ്റു...

“വാപ്പി... അത് ഇവൾക്ക് എന്നെ ഇഷ്ടമാണ്.. എനിക്ക് ഇവളെയും ” ഞാൻ ആദ്യം ഒന്ന് പേടിച്ചെങ്കിലും ധൈര്യത്തിൽ തന്നെ പറഞ്ഞു...

“ഇത് നടക്കില്ല... ഇവളെ കെട്ടാൻ ഞങ്ങൾ സമ്മതിക്കില്ല ” വാപ്പി പറഞ്ഞു...

“വാപ്പി കാര്യമായിട്ടാണോ ” ഞാൻ ചോദിച്ചു...

“പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഞങ്ങൾ തമാശ പറയാറില്ല.. നീ തന്തയും തള്ളയുമുള്ള ആരെ വേണമെങ്കിലും കെട്ടിക്കോ..” ഉമ്മിയുടെ അഭിപ്രായാവും വന്നു...അങ്ങനെ പറഞ്ഞത് ജാസ്മിന് വല്ലാതെ വിഷമമായി അവളുടെ കണ്ണുകൾ നിറഞ്ഞു...

“എനിക്ക് ഇവളെ ഉപേക്ഷിക്കാൻ പറ്റില്ല... ആരുടെയും സമ്മതം എനിക്ക് വേണ്ട... ഞാൻ ഇവളെയെ കേട്ടു ” ഞാൻ എന്റെ തീരുമാനം പറഞ്ഞു...

“എങ്കിൽ നിനക്ക് ഇന്ന് ഇവിടുന്ന് ഇറങ്ങാം ” വാപ്പി പറഞ്ഞു..പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.... വാപ്പി അങ്ങനെ പറയുന്നെന്ന് ഞാൻ കരുതിയില്ല...

“എടുക്കാൻ ഉള്ളതൊക്കെ എടുത്തോ.. നമ്മൾ ഇവിടെ നിന്ന് ഇറങ്ങുവാ ” ഞാൻ ജാസ്മിനെ നോക്കി പറഞ്ഞു... അവൾ എന്നെ തന്നെ നോക്കി...

“പെട്ടന്ന് വേണം ” ഞാൻ പറഞ്ഞിട്ട് എന്റെ റൂമിലേക്ക് പോയി...എന്റെ ഡ്രസ്സ്‌ എടുത്ത് ബാഗിൽ വെച്ചു...

“അതെ... അതൊക്കെ എന്റെ കാശുകൊണ്ട് വാങ്ങിയതാണ് ” വാപ്പി എന്നെ നോക്കി പറഞ്ഞു... അത് കേട്ടപ്പോൾ എന്റെ ചങ്ക് തളർന്നു പോയി... നാണം കേട്ടു ഞാൻ... ഞാൻ ഒരു ഷർട്ടും പാന്റും എടുത്ത് ഇട്ടു... എന്നിട്ട് പേഴ്സിൽ നിന്ന് ഒരു മൂവായിരം എടുത്ത് ഉമ്മിയുടെ കൈയിൽ കൊടുത്തു....

“ഇത് എന്റെ ക്യാഷ് ആണ്... ഈ ഷർട്ടും പാന്റും ഞാൻ എടുത്തതിനു ” ഞാൻ പറഞ്ഞു... ജാസ്മിൻ ബാഗുമായി കരഞ്ഞുകൊണ്ട് നിപ്പുണ്ട്... അവളുടെ കൂടെ ജാസിമും..ഞാൻ ജാസ്മിന്റെ കയ്യും പിടിച്ചു സ്റ്റെപ് ഇറങ്ങി...

“ഇറങ്ങി പോകുന്നതൊക്കെ കൊള്ളാം... ഇനി ഈ വിടുമായി നിനക്ക് യാതൊരു ബന്ധവും ഇല്ല ”

💬 Comments

View all comments