0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 218

പുറത്ത് വന്നപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു ഞെട്ടി... അവളെ ആ സെറ്റ് സാരിയിൽ കാണാൻ എന്ത് ഭംഗി ആണെന്നോ... നോക്കി നിന്നുപോകും... അവൾ ഞെട്ടിയത്... ഞാൻ വെള്ള ഷർട്ടും മുണ്ടും ഉടുത്തിരിക്കുന്നതിലാണ്...
ഞാൻ നോട്ടം മാറ്റി...

“ഒരുങ്ങിയോ വാ പോകാം ” അവളുടെ മുഖത്ത് നോക്കിയാൽ കണ്ണ് മാറ്റാൻ പറ്റില്ല എന്ന് മനസിലായത്കൊണ്ട് ഞാൻ താഴെ നോക്കി പറഞ്ഞു...

“എങ്ങോട്ട് ” അവൾ ചോദിച്ചു...

“രജിസ്റ്റർ ഓഫീസിലേക്ക്... ഇന്ന് നമ്മുടെ കല്യാണം ആണ് ” ഞാൻ പറഞ്ഞു...

“ഞാൻ അറിഞ്ഞില്ലല്ലോ ” അവൾ താടിക്ക് കൈക്കൊടുത്ത് ചോദിച്ചു...

“ആഹ് ഇപ്പൊ അറിഞ്ഞില്ലേ അത് മതി... വാ ” ഞാൻ അവളോട് പറഞ്ഞിട്ട് അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി...

“അളിയാ... വാ... രണ്ട് കൂട്ടുകാരെ കൂടെ വിളിച്ചോ ” കൂടെ വരാതെ അവിടെ തന്നെ ഇരുന്ന ജാസിമിനോട് ഞാൻ പറഞ്ഞു...

“അതെന്തിനാ രണ്ട് പേർ ” ജാസ്മിൻ എന്നോട് ചോദിച്ചു...

“രണ്ട് സാക്ഷികൾ വേണം.. ഒപ്പിടാൻ ” എന്ന് പറഞ്ഞു ഞാൻ അവളെ ചേർത്ത് പിടിച്ചു.. അവൾ എന്റെ കയ്യിൽ നിന്ന് കുതറി മാറി... അപ്പോഴേക്കും ജാസിം ആരെയൊക്കെയോ വിളിച്ചു സംസാരിച്ചു... ഞങ്ങൾ കാറിൽ കയറി നേരെ രെജിസ്റ്റർ ഓഫീസിലേക്ക് പോയി... അവിടെ ചെല്ലുമ്പോൾ ജാസിമിന്റെ കുറച്ചു കൂട്ടുകാർ ഉണ്ട്.. പെൺപിള്ളാരും ആൺപിള്ളാരും...

“അളിയാ... ബോക്കുകയും മാലയും വാങ്ങിക്കണ്ടേ ” ജാസിം എന്നോട് ചേർന്ന് നിന്ന് ചോദിച്ചു...

“അത് ഞാൻ മറന്നു ” ഞാൻ അവനോട് പറഞ്ഞു...

“അത് സാരമില്ല... ഞാൻ ആരെയെങ്കിലും പറഞ്ഞു വിട്ടോളാം ” എന്ന് പറഞ്ഞു അവൻ അവന്റെ കൂട്ടുകാരനോട് പറഞ്ഞു... അവൻ പോയി വാങ്ങിക്കൊണ്ട് വന്നു... അതിനു ശേഷം ഞങ്ങൾ അകത്തേക്ക് പോയി... റെജിസ്റ്റാർ പേപ്പേഴ്സ് ഒക്കെ എടുത്ത് വെച്ചു എന്നിട്ട് ഞങ്ങളോട് ഒപ്പിടാൻ പറഞ്ഞു... ഞങ്ങൾ ഒപ്പിട്ടു എന്നിട്ട് സാക്ഷികൾ ഒപ്പിട്ടു...

“ഇനി താലി കെട്ടിക്കോളൂ ” റെജിസ്റ്റാർ പറഞ്ഞു...
ഞാൻ പോക്കറ്റിൽ നിന്ന് താലിമാല എടുത്ത്... എന്നിട്ട് ജാസ്മിന്റെ കഴുത്തിലേക്ക് വെച്ചു...

തുടരും...

കഥ ഇഷ്ടപെടുന്നു എന്ന് കരുതുന്നു...

💬 Comments

View all comments