0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 661

അവൾ എന്നോട് ചോദിച്ചു...

“അതെന്താ അങ്ങനെ ചോദിച്ചുക്കുന്നെ ” സംശയം കൊണ്ട് ഞാൻ ചോദിച്ചു...

“അല്ല ഇക്കാടെ ഉമ്മ ഒക്കെ ഇക്കാടെ കല്യാണത്തെ പറ്റി പറയുന്നത് കേട്ടു... എന്നെ സഹായിച്ചതല്ലേ.. അതുപോലെ എനിക്കും സഹായിക്കാൻ പറ്റിയാലോ ” അവൾ ചോദിച്ചു...

“എനിക്ക് അങ്ങനെ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല... നല്ല സ്വഭാവം ആയിരിക്കണം.. പിന്നെ ആഫിയോടും ഉമ്മിയോടുമൊക്കെ വഴക്കുണ്ടാക്കാത്ത ഒരാളെ ആണ് ഞാൻ നോക്കുന്നത് ” ഞാൻ അവളോട് പറഞ്ഞു...

“സൗന്ദര്യം ഒക്കെ? ”അവൾ ചോദിച്ചു...

“സൗന്ദര്യം ഒക്കെ തേടി പോയിട്ട് ഞാൻ അനുഭവിച്ചതാ... എനിക്ക് അതിലൊന്നും ഇപ്പൊ താല്പര്യം ഇല്ല.. എന്നെ ചതിക്കാത്ത ഒരു നല്ല കുട്ടിയെ.. അത്രെ ഉള്ളു ” ഞാൻ പറഞ്ഞു..

“ഐഷയെ ആണോ ഇക്കാ ഉദ്ദേശിച്ചത് ” അവൾ ചോദിച്ചു...

“മ്മ്ഹ് ” ഞാൻ ഒന്ന് മൂളി...

“ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ ” അവൾ ചോദിച്ചു...

“നീ ചോദിച്ചോ ” ഞാൻ പറഞ്ഞു...

“ഇക്കാക്ക് ഐഷയെ ഒരുപാട് ഇഷ്ടമായിരുന്നോ ” അവൾ ചോദിച്ചു..

“അവൾ എനിക്ക് ജീവൻ ആയിരുന്നു... അവൾ പോയപ്പോൾ എന്റെ ജീവൻ പോകുന്നത് പോലെ തോന്നിപ്പോയി” ഞാൻ പറഞ്ഞു...

“ ഇനി കെട്ടാൻ പോണ കുട്ടിയേയും അങ്ങനെ തന്നെ സ്നേഹിക്കുമോ ” അവൾ ചോദിച്ചു...

“അതിലും നന്നായി സ്നേഹിക്കും ” ഞാൻ പറഞ്ഞു...

“അത് ഞാനാണെങ്കിലോ ” അവൾ തല തഴ്ത്തി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു...

“ജാസ്മി നീ എന്താ പറയുന്നേ ” ഞാൻ അധിഷയത്തോടെ ചോദിച്ചു....

“ഒരുപാട് കാലം കൊണ്ട് മനസ്സിൽ കയറ്റിയതാണ്... എന്നെ

💬 Comments

View all comments