Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
വാങ്ങി... ഫോൺ വാങ്ങിയത് കൊണ്ട് വാക്കി അധികം ക്യാഷ് ഒന്നും കയ്യിൽ ഇല്ലായിരുന്നു... മാലയും വാങ്ങി... തിരിച്ചു പോകുന്ന വഴി... ഒരു വെള്ള ഷർട്ടും വെള്ള മുണ്ടും... ഒരു സെറ്റ് സാരിയും വാങ്ങി... എന്നിട്ട് നേരെ വീട്ടിലേക്ക് പോയി...
“എവിടെ പോയതാ ” ജാസ്മിൻ കരഞ്ഞുകൊണ്ട് ചോദിച്ചു...
“നീ കരയാതെ... ഇന്നാ പോയി ഒരുങ്ങി വാ ” എന്ന് പറഞ്ഞു സെറ്റ് സാരി അവളുടെ കയ്യിൽ കൊടുത്തു...അവൾ കണ്ണുകൾ തുടച്ചുകൊണ്ട് കവർ തുറന്ന് നോക്കി...
“എന്താ ഇത് ” അവൾ ചോദിച്ചു...
“നീ പോയി ഒരുങ്ങി വാ ” ഞാൻ അവളോട് പറഞ്ഞു... എന്നിട്ട് ഞാൻ വേറെ ഒരു റൂമിലേക്ക് കയറി... എന്താ നടക്കുന്നതെന്ന് മനസിലാക്കാതെ ജാസിം അന്തം വിട്ട് ഇരിക്കുകയാണ്... കുറച്ചു സമയം കഴിഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി... വെള്ള ഷർട്ടും മുണ്ടും ഒക്കെ ഉടുത്ത പുറത്തേക്ക് വന്നു...
“ഇതെന്താ സെറ്റ് സാരി...” എന്ന് ചോദിച്ചുകൊണ്ട് അവൾ ഡോർ തുറന്ന് പുറത്ത് വന്നപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു ഞെട്ടി... അവളെ ആ സെറ്റ് സാരിയിൽ കാണാൻ എന്ത് ഭംഗി ആണെന്നോ... നോക്കി നിന്നുപോകും... അവൾ ഞെട്ടിയത്... ഞാൻ വെള്ള ഷർട്ടും മുണ്ടും ഉടുത്തിരിക്കുന്നതിലാണ്...
ഞാൻ നോട്ടം മാറ്റി...
“ഒരുങ്ങിയോ വാ പോകാം ” അവളുടെ മുഖത്ത് നോക്കിയാൽ കണ്ണ് മാറ്റാൻ പറ്റില്ല എന്ന് മനസിലായത്കൊണ്ട് ഞാൻ താഴെ നോക്കി പറഞ്ഞു...
“എങ്ങോട്ട് ” അവൾ ചോദിച്ചു...
“രജിസ്റ്റർ ഓഫീസിലേക്ക്... ഇന്ന് നമ്മുടെ കല്യാണം ആണ് ” ഞാൻ പറഞ്ഞു...
“ഞാൻ അറിഞ്ഞില്ലല്ലോ ” അവൾ
💬 Comments
View all comments