Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
ഞാൻ പറഞ്ഞത് ഗൗനിക്കാതെ അവൾ പറഞ്ഞിട്ട് അകത്തേക്ക് പോയി... ഞാൻ എന്റെ ദേഷ്യം അടക്കി പിടിച്ചു... അവൾ വെള്ളവുമായി വന്നു... ഞാൻ കുടിച്ചില്ല അവൻ കുടിച്ചു... അവന്റെ മുഖത്ത് ചെറിയാ പേടി ഉണ്ടായിരുന്നു... അത് കൊണ്ട് ആണെന്ന് തോന്നുന്നു ഐഷയുടെ മുഖത്ത് വല്ലാത്ത ചിരിയുമുണ്ടായിരുന്നു... വെള്ളം അവിടെ വെച്ചിട്ട് അവിടെ ഇരുന്നു...
“ആഹ് ഇനി പറ.. എന്താ കാര്യം ” അവൾ കാലിന്റെ മേലിൽ കാൽ കയറ്റി വെച്ച് ചോദിച്ചു...
“എന്താ നിന്റെ ഉദ്ദേശം ” ഞാൻ അവളോട് ചോദിച്ചു...
“എന്റെ ഉദ്ദേശം ഞാൻ പറഞ്ഞല്ലോ.. എന്റെ ജീവിതം നശിപ്പിച്ചവളാണ് അവൾ അവളുടെ ജീവൻ എനിക്ക് വേണം ” അവൾ ഒരു ചിരിയോടെ പറഞ്ഞു...
“ടി നിന്നെ ” എന്ന് പറഞ്ഞു ഞാൻ അവളെ അടിക്കാനായി കൈ വീശിയതും വിവേക് എന്റെ കയ്യിൽ പിടിച്ചു...
“ഹ ഹ ഹ, കൂട്ടുകാരാന് നല്ലബുദ്ധി പറഞ്ഞു കൊടുക്ക്.. ഞാൻ ഒന്ന് വിളിച്ചാൽ നിങ്ങളുടെ പൊടി പോലും ബാക്കി കിട്ടില്ല... ഇത് മാർട്ടിന്റെ ഏരിയ ആണ്... പറവൂർ മാർട്ടിന്റെ ഏരിയ ” ഐഷ അഭിമാനത്തോടെ പറഞ്ഞു... അത് കേട്ടപ്പോൾ ഞാൻ ഒന്ന് അടങ്ങി...
“നിങ്ങളോട് ഞാൻ മാന്യമായിട്ട് പറഞ്ഞതല്ലേ അവളെ ഇറക്കി വിടാൻ.. ഇറക്കി വീട്ടിരുന്നേൽ ഇന്നലെ ആ ചവിട്ട് കൊള്ളേണ്ട കാര്യം ഉണ്ടായിരുന്നോ.. എന്തായാലും ഇവിടെ വരെ വന്നതല്ലേ... തിങ്കൾ വരെ നിങ്ങൾക്ക് സമയം ഉണ്ട്... അതിനു ശേഷവും ഇത് തന്നെയാണ് ഉദ്ദേശമെങ്കിൽ.. പിന്നെ എന്റെ കയ്യിൽ നിക്കില്ല ” അവൾ പറഞ്ഞു... ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന്
💬 Comments
View all comments