Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
ചോദിച്ചു... ഞാൻ ഒന്ന് ആലോചിച്ചു...
“നിനക്ക് അവളുടെ സ്ഥാലം അറിയാമോ ” ഞാൻ ചോദിച്ചു
“എടാ അത് വേണ്ട.. അവൾ താമസിക്കുന്ന സ്ഥാലം ശെരിയല്ല ” അവൻ എന്നെ പിന്തിരിപ്പിക്കാൻ നോക്കി...
“എടാ നീ സ്ഥാലം പറയുന്നുണ്ടോ... പേടി ആണേൽ നീ വരണ്ട ”
“എനിക്ക് പേടി ഒന്നുമില്ല... ഞാൻ വരാം ”അവൻ പറഞ്ഞു... ഞങ്ങൾ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി... ആലപ്പുഴയിൽ പറവൂർ അവിടെ ആയിട്ടാണ് അവളുടെ വീട്.. ഒരു കോളനി ആണ് അതിന്റെ ഏറ്റവും അറ്റാതായിട്ടാണ് അവളുടെ വീട്.. ഞങ്ങൾ ആ വീടിന്റെ ഫ്രണ്ടിൽ വണ്ടി നിർത്തി... പരിചയമില്ലാത്ത ആളുകൾ ആയതുകൊണ്ട് ആകും... അടുത്തുള്ളവർ ഒക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു... വിവേക് ഡോർ ബെൽ അടിച്ചു.. അപ്പോൾ തന്നെ ഐഷ വാതിൽ തുറന്നു...
“ആഹ് ഇയ്യാളും ഉണ്ടായിരുന്നോ... വരുമെന്ന് എനിക്ക് അറിയാമായിരുന്നു... ഇവനും ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല... ആഹ് അവിടെ തന്നെ നിക്കുവാണോ അകത്തേക്ക് കയറി ഇരിക്ക് ” പുറത്ത് നിക്കുന്നത് ശെരിയാകില്ല എന്ന് മനസിലാക്കി ഞാൻ വീടിന് അകത്തേക്ക് കയറി... വിവേകും കയറി... ഐഷ ഡോർ അടച്ചു... ഞാൻ വീടൊന്ന് നോക്കി നല്ല വൃത്തിയുള്ള വീട്... ഞങ്ങൾ അവിടെ സോഫയിൽ ഇരുന്നു...
“ഞാൻ വെള്ളം എടുത്തോണ്ട് വരാം ” അവൾ പറഞ്ഞിട്ട് അകത്തേക്ക് പോകാൻ തുടങ്ങി...
“വെള്ളം ഒന്നും വേണ്ട... കുറച്ചു കാര്യം പറയാനാണ് വന്നത്... അത് പറഞ്ഞിട്ട് ഞങ്ങൾ അങ്ങ് പോകും ” ഞാൻ പറഞ്ഞു...
“ആഹ് നല്ല ചൂടിൽ ആണല്ലോ... അവിടെ ഇരിക്കൂന്നേ.. ഞാൻ വെള്ളം ആയിട്ട് വരാം ”
💬 Comments
View all comments