Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
ഒന്നും ചെയ്യില്ല...” ഞാൻ അവൾക്ക് ഉറപ്പ് നൽകി... അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി... ഞാൻ അത് തുടച്ചു... എന്നിട്ട് അവളെ രണ്ട് കൈ കൊണ്ടും എന്റെ നെഞ്ചിലേക്ക് ചേർത്തു.. അവൾ എന്റെ നെഞ്ചിലേക്ക് വീണതും പൊട്ടി കരഞ്ഞു...പെട്ടന്ന് അവൾ എന്തോ ഓർത്തിട്ട് നെഞ്ചിൽ നിന്നും ഞെട്ടി എഴുനേറ്റു...എന്നിട്ട് അവൾ എന്റെ മുഖത്ത് പോലും നോക്കാതെ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി...
“ജാസ് ” അവളുടെ പേര് മുഴുവൻ പോലും വിളിക്കാൻ എനിക്ക് പറ്റിയില്ല.. ഞാൻ അവിടെ തന്നെ ഇരുന്നു... കണ്ണിൽ നിന്ന് ചെറുതായി വെള്ളം വന്നു... പെട്ടന്ന് ആരോ എന്റെ തൊലിൽ തട്ടി.. വാപ്പി ആണ്... ഞാൻ വേഗം കണ്ണ് തുടച്ചു...
“മോനെ എന്തേലും പ്രശനം ഉണ്ടോ ” വാപ്പി ചോദിച്ചു...
“ഏഹ് ഒന്നുമില്ല വാപ്പി ” എന്ന് പറഞ്ഞു വാപ്പിയുടെ ചോദ്യത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു...
“ പിന്നെ എന്തിനാ നീ കരയുന്നത് ”എന്നെ വിടാതെ പിടിച്ചുകൊണ്ടു വാപ്പി ചോദിച്ചു... എന്റെ വിഷമം വാപ്പി അറിയത്തെ ഇരിക്കാൻ
.. വാപ്പിടെ കണ്ണിലേക്കു നോക്കാതെ താഴത്തേക്ക് നോക്കി...
“അത് വാപ്പീ...”ഞാൻ പറയാൻ മടിച്ചു...
“വിഷമിക്കണ്ട... അവൾക്ക് ഇഷ്ടമല്ലാതെ അത് നടക്കില്ലല്ലോ... വേണ്ടന്ന് വെച്ചേക്ക് ” വാപ്പി എന്റെ തോളിൽ തട്ടി പറഞ്ഞു...
അത് കേട്ട് ഞാൻ വാപ്പിടെ കണ്ണുകളിലേക്ക് നിറക്കണ്ണുകളോടെ നോക്കി...
“എന്നാലും നീ അവരെ രക്ഷിക്കണം..” വാപ്പി എന്നെ പറഞ്ഞു..
“ ഇത് വാപ്പി എങ്ങനെ അറിഞ്ഞു” ഞാൻ അതിശയത്തോടെ ചോദിച്ചു..
“ നീ എന്തെല്ലാം ഞങ്ങൾ ഒളിപ്പിച്ചു വെച്ചാലും ഞങ്ങൾക്ക് അതെല്ലാം
💬 Comments
View all comments