Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
ഡോർ തുറന്നു നദിയെ ഒന്ന് നോക്കി.. നടന്ന കാര്യങ്ങൾ ആലോചിച്ച് പേടിച്ചിരിക്കുകയാണ്...
“അപ്പൊ ശെരി സർ... ഞങ്ങൾ അങ്ങോട്ട് ” ഞാൻ കൈ കൊടുത്തുകൊണ്ട് ചോദിച്ചു...
“ശെരി ” എന്ന് പറഞ്ഞു അയാൾ അവരേം കൊണ്ട് പോയി ഞാൻ കാറിലേക്ക് കയറി....
നാദി അപ്പോൾ എന്റെ കയ്യിലുടെ കൈ പിടിച്ചു... അവൾ നല്ലതുപോലെ പേടിച്ചു എന്ന് എനിക്ക് അവളുടെ ആ പ്രവർത്തിയിൽ നിന്ന് മനസിലായി... ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു തന്നെ വണ്ടി വീട്ടിലേക്ക് പോയി... ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല... അവർ അടുക്കള «കല്യാണം കഴിഞ്ഞു ചെറുക്കന്റെ വീട്ടിലേക്ക് പെണ്ണവീട്ടുകാർ പോകുന്നതിനാണ് അടുക്കള കാണാൻ പോകുന്നു എന്ന് പറയുന്നത് എല്ലാ ജില്ലകളിലും അങ്ങനെ ആണോ പറയുന്നത് എന്ന് എനിക്ക് അറിയില്ല » കാണാൻ പോയതാണ് എന്ന് എനിക്ക് മനസിലായി ഞങ്ങൾ താമടിച്ചു പോകുന്നത് ശെരിയല്ലല്ലോ എന്ന് ഓർത്തു പോകാൻ നിന്നില്ല... ഞാൻ വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫോണിൽ ഒരു കാൾ വന്നു... ഫൈസൽ ആയിരുന്നു...
“അളിയാ നിങ്ങൾ ഇത് എവിടെയാണ് ” അവൻ ചോദിച്ചു...
“ഞങ്ങൾ കുറച്ചു തിരിക്കിൽ ആയി പോയി.. ഇപ്പൊ വീട്ടിൽ ഉണ്ട് ” ഞാൻ പറഞ്ഞു...
“ഇങ്ങോട്ട് വരുന്നില്ലേ” അവൻ ചോദിച്ചു...
“അളിയാ ഇപ്പൊ സമയം പോയില്ലേ... ഇനി ഇപ്പൊ വന്നാൽ ആളുകൾ എന്ത് കരുതും ” ഞാൻ ചോദിച്ചു..
“അളിയാ ഇപ്പൊ വന്നില്ലെലാണ് ആൾക്കാർ ഓരോന്ന് കരുതുന്നെ... ഇനി ഒന്നും പറയണ്ട ഇപ്പൊ ഇവിടെ എത്തണം ” അവൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു... ഞാൻ
💬 Comments
View all comments