Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
എന്തൊക്കെയോ പറഞ്ഞു കൈ ഒക്കെ കൊടുത്തു എന്നിട്ട് ഞങ്ങളുടെ കൂടെ ഇറങ്ങി... ഞങ്ങൾ കാറിന്റെ അടുത്ത് എത്തി ആഫിയും ഫൈസലും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു... കാറിലേക്ക് കയറുന്നതിനു മുന്നേ ഉമ്മി ആഫിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു... എന്നിട്ട് കാറിലേക്ക് കയറി... ആഫി എന്റെ അടുത്തേക്ക് വന്നു...
“ഇക്കാ നല്ലതുപോലെ ആലോചിച്ചിട്ട് ഒരു തീരുമാനം എടുത്താൽ മതി ” ആഫി എന്റെ അടുത്ത് പതിയെ പറഞ്ഞു...
“അഹ് ” എന്ന് പറഞ്ഞിട്ട് ഞാൻ വണ്ടിയിലേക്ക് കയറി...
“അളിയാ വണ്ടി നാളെ ഞാൻ ഇങ്ങ് എത്തിക്കാം ” ഞാൻ പറഞ്ഞിട്ട് വണ്ടി തിരിച്ചു വീട്ടിലേക്ക് യാത്രയായി...
“എന്താ നിന്റെ തീരുമാനം ” വണ്ടിയിൽ വെച്ച് തന്നെ ഉമ്മി എന്നോട് ചോദിച്ചു....
“എന്ത് തീരുമാനം ” ഞാൻ തിരിച്ചു ചോദിച്ചു...
“ഫൈസലിന്റെ ഉമ്മ പറഞ്ഞ കാര്യം ഇല്ലേ.. അത് ”
“അത്.... നിങ്ങളുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അത് ചെയ്തോ എനിക്ക് സമ്മതം ആണ് ” ഞാൻ പറഞ്ഞു... വാപ്പി ഇതൊക്കെ കേക്കുന്നുണ്ടെങ്കിലും ഒന്നും പറഞ്ഞില്ല...
“അങ്ങനെ ആണേൽ നാളെ വിളിച്ചു പറഞ്ഞിട്ട് നമുക്ക് വ്യാഴാഴ്ച പോയി കാണാം... അപ്പൊ നിനക്ക് വെള്ളിയാഴ്ച അങ്ങ് വിവേകിന്റെ വീട്ടിൽ പോകാമല്ലോ ” ഉമ്മി പറഞ്ഞു...
“ഹ്മ്മ് ” ഞാൻ ഒന്ന് മൂളിയതേ ഉള്ളു... ഞങ്ങൾ പിന്നെ സംസാരിച്ചതെ ഇല്ല...
ഞാൻ വീട്ടിൽ എത്തി ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി... ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു ഉറങ്ങാൻ ആഗ്രഹം ഉണ്ടെങ്കിലും കണ്ണ് അടക്കുമ്പോൾ ജാസ്മിന്റെ മുഖം ഇങ്ങനെ മനസ്സിൽ
💬 Comments
View all comments