Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
എടുത്ത് ഇട്ടു അവിടെ ഇരുന്നു... അപ്പോൾ ഉമ്മിയും വാപ്പിയും ഡ്രസ്സ് ഒക്കെ ചെയ്ത് പുറത്തേക്ക് വന്നു... അവർ രണ്ടുപേരും നല്ല സന്ദോഷത്തിൽ ആണ്... എന്റെ മുഖം മ്ലാനമായി ഇരിക്കുന്നത് കണ്ടാൽ ശെരിയാകില്ല എന്ന് ഓർത്തു ഞാൻ അവർ പറയുന്ന കോമെഡിക്ക് ഒക്കെ ചിരിച്ചുകൊടുത്തു...അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു അവിടെ എത്തി... അവിടെ അപ്പോൾ ഫൈസലിന്റെ വാപ്പയും ഉമ്മയും ജന്നയും ഉണ്ടായിരുന്നു... ഞങ്ങൾ വന്നതറിഞ്ഞു ഫൈസലിന്റെ വാപ്പയും ഫൗസിയുടെ വാപ്പയും പുറത്തേക്ക് വന്നു...ഫൈസലും ആഫിയും കല്യാണം കഴിഞ്ഞ് ഉള്ള കറക്കത്തിൽ ആണ്...
“ആഹ്, വാ വാ കേറിവാ... ഫാത്തിമ അവർ ദാ എത്തി ” ഫൗസിയുടെ വാപ്പ അകത്തേക്ക് നോക്കി വിളിച്ചു... ഞങ്ങൾ മൂന് പേരും അവിടെ ഇരുന്നു...
“മോൻ എന്ത് ചെയ്യുന്നു?” ഫൗസിടെ വാപ്പ ചോദിച്ചു...
“ബിസ്സിനെസ്സ് ” ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറഞ്ഞു...
“ബാംഗ്ലൂർ അല്ലെ ”
“ഗൾഫിൽ ഉള്ളത് വാപ്പി നോക്കും ബാംഗ്ലൂർ ഉള്ളത് ഞാനും... കേരളത്തിലും നോക്കാൻ തുടങ്ങണം ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
“താമസിപ്പിക്കണ്ട കൊച്ചിനെ വിളിക്ക് ” ഫൈസലിന്റെ വാപ്പ പറഞ്ഞു...
“ഫാത്തിമാ, മോളെ കൊണ്ട് വാ ”
വിളിച്ചു പറഞ്ഞതും അടുക്കളയിൽ നിന്ന് ചായയുമായി അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു... അവൾ ചായ എനിക്ക് തന്നു... അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് തോന്നിയില്ല... അവളുടെ മുഖത്തേക്ക് നോക്കാൻ തുടങ്ങുമ്പോൾ ജാസ്മിന്റെ മുഖം മനസിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു ഇരുന്നു... അവൾ ചായ ഒക്കെ തന്നു കഴിഞ്ഞ് മാറി നിന്നു... ഞാൻ ഉമ്മിയുടെ മുഖത്തേക്ക് നോക്കി... ഉമ്മിക്കും വാപ്പിക്കും നല്ല
💬 Comments
View all comments