Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
അവൻ പറഞ്ഞു...
“എന്നാലും അടുത്താഴ്ച കല്യാണം അല്ലെ ”
“അതൊന്നും കുഴപ്പമില്ല... അവളുടെ കല്യാണം കഴിയുന്നത് വരെ ഞാൻ ഇവിടെ ഉണ്ട്.. നീ ഇനി എന്തൊക്ക പറഞ്ഞാലും ഞാൻ പോകില്ല ” അവൻ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു... ഞങ്ങൾ വീട്ടിലേക്ക് കയറി.. അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്...
“ആഹ് മോൻ ആയിരുന്നോ ” ഉമ്മി വിവേകിനോട് ചോദിച്ചു... വിവേക് ഉമ്മിയെ നോക്കി ഒന്ന് ചിരിച്ചതെ ഉള്ളു... ഞാൻ അവനു എന്റെ റൂം തന്നെ സെറ്റ് ആക്കി കൊടുത്തു... അപ്പൊ ആഫി അങ്ങോട്ട് കയറി വന്നു...
“ഒരു സ്വപ്നം.. അവിടെ താഴെ എന്തായിരുന്നെന്നോ... ഇക്കയെ അവളെ കൊണ്ട് കെട്ടിച്ചാലോ എന്ന് ചർച്ച തുടങ്ങിയതായിരുന്നു... അപ്പോഴാണ് ഈ വിവേകേട്ടൻ വന്നത്.. ഇല്ലായിരുന്നേൽ ഇപ്പൊ ചോദിച്ചേനെ ” ആഫി പറഞ്ഞു...
“ഓഹോ അങ്ങനെ ആണോ കാര്യങ്ങൾ ” ഞാൻ പറഞ്ഞു...
“ആഹ് അങ്ങനെയാ ”
“എന്തേലും നടക്കട്ടെ ” ഞാൻ പറഞ്ഞു...
“എടാ നീ ഒന്ന് ഫ്രഷ് ആക്. നമുക്ക് ഒരു സ്ഥാലം വരെ പോണം ” ഞാൻ അവനോട് പറഞ്ഞിട്ട് അഫിയുമായി പുറത്തേക്ക് ഇറങ്ങി...
“നടക്കുവോ ” ഞാൻ ആഫിയോട് ചോദിച്ചു...
“ചോദിച്ചാൽ അല്ലെ പറയാൻ പറ്റു... ഞാൻ ചോദിച്ചു നോക്കട്ടെ ” ആഫി ചോദിച്ചു
“ആഹ് നോക്ക് ” എന്നിട്ട് ഞാനും ആഫിയും അവളുടെ റൂമിലേക്ക് പോയി ഇരുന്നു..അവൾ ഫോണിൽ എന്തൊക്കെയോ ചെയ്ത് കൊണ്ട് ഇരുന്നു... ഞാൻ അവളുടെ മടിയിൽ തലവെച്ചു കിടന്നു.. അപ്പോൾ എന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു... ഞാൻ ഫോൺ എടുത്തു നോക്കി
💬 Comments
View all comments