Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
പോയിന്റ് മൈ ലോഡ്.. ഈ കുട്ടി ആ ഗോഡൗണിൽ ഉള്ള കാര്യം നിങ്ങൾ എങ്ങനെ ആണ് അറിഞ്ഞത് ”
“അവൾ തന്നെ വിളിച്ചു പറഞ്ഞതാണ് ”
“അവൾ വിളിക്കുമ്പോൾ സമയം എത്രയായിരുന്നു ”
“11 മണി ആയിരുന്നു ”
“അവൾ അവളുടെ നമ്പറിൽ നിന്നാണോ വിളിച്ചത്, അതോ വേറെ നമ്പറിൽ നിന്നോ ”
“വേറെ നമ്പറിൽ നിന്നാണ് വിളിച്ചത് ”
“മൈ ലോഡ് ഇയാൾ പറയുന്നത് മുഴുവൻ കള്ളമാണ്.. ഇയാളുടെ നമ്പറിലേക്ക് 8 മണിക്ക് ശേഷം ഒരു കാൾ വന്നത് ഉച്ചക്ക് 2 മണിക്കാണ് ” എന്ന് പറഞ്ഞു ജൂനിയെറിന്റെ കയ്യിൽ നിന്ന് ഒരു പേപ്പർ വാങ്ങി ജഡ്ജിക്ക് കൊടുത്തു...
“എന്റെ കക്ഷയാൻ തട്ടിക്കൊണ്ടു പോയതെന്ന് വാതിഭാഗം വാക്കിൽ പറഞ്ഞു... ഇയാൾ പറഞ്ഞത് 9.30 ക്കും 10 നും ഇടക്കാണ് സംഭവം നടന്നതെന്ന്... ആ സമയം എന്റെ കക്ഷി ഭാവി വധുവുമായി സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു... ” ഒരു പേപ്പർ എടുത്തു കൊടുത്തു...
“അതിൽ തന്നെ ഏത് ടവർ ആണെന്നും ഉണ്ട് ”
“യുവർ ഓണർ, എന്റെ കക്ഷിയെ കാസ്റ്റഡിയിൽ എടുത്ത Si യെ ചോദ്യം ചെയ്യണം ”
“യസ് പ്രോസീഡ് ”
Si കയറി നിന്നു...
“നിങ്ങൾ എന്താണ് അവിടെ കണ്ടത് ”
“അടി കൊണ്ട ആ കുട്ടി സൈനുവിന്റെ കയ്യിൽ വീഴുന്നത്... അപ്പോൾ അവർ 3 പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു... അവന്റെ കയ്യിലായിരുന്നു കമ്പി ” Si എന്നെ ചുണ്ടിക്കൊണ്ട് പറഞ്ഞു...
“യുവർ ഓണർ... Si പറയുന്നത് അടിക്കുന്നത് കണ്ടിട്ടില്ല... വീഴുന്നത് മാത്രമേ കണ്ടുള്ളു...”
💬 Comments
View all comments