Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
നിങ്ങൾ പൊക്കോ ” അവരുടെ മറുപടി പോലും കേക്കാതെ വാപ്പി വണ്ടി എടുത്തു... ഓടിച്ചു എന്ന് പറഞ്ഞാൽ പോരാ, പറപ്പിച്ചു എന്ന് വേണം പറയാൻ ആ സ്പീഡിലാണ് വാപ്പി വണ്ടി ഓടിച്ചത്... ഞങ്ങൾ അകത്തേക്ക് കയറി... ഉമ്മി എന്നെ അതെ പിടി പിടിച്ചിരിക്കുകയാണ് ഹാളിലെ സോഫയിൽ ഞാനും ഉമ്മിയും ഇരുന്നു... ഉമ്മി പിടി വിടുന്നില്ല...
“അജീന നീ അവനെ ഒന്ന് വിട്... അവൻ ഒന്ന് പോയി ഫ്രഷ് ആകട്ടെ.. എന്നിട്ട് അവനു കഴിക്കാൻ എന്തേലും ഉണ്ടാക്കി ” വാപ്പി അത് പറഞ്ഞിട്ടും ഉമ്മിക്ക് ഒരു അനക്കവും ഇല്ല.. അതുകണ്ടപ്പോൾ വാപ്പി തന്നെ വന്ന് ഉമ്മിടെ പിടി വീടിപ്പിച്ചു...
“നീ പോയി കുളിച്ചിട്ട് വാ...”വാപ്പി എന്നെ പറഞ്ഞു വിട്ടു..നല്ല തലവേദന ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ കുറച്ചു അധികം നേരം വെള്ളത്തിനടിയിൽ നിന്നു... കുറച്ച് ഒന്ന് അടങ്ങിയപ്പോൾ ഞാൻ തല ഒക്കെ തുടച്ചു പുറത്തിറങ്ങി.... ഡ്രസ്സ് ഇട്ടുകൊണ്ട് ഇരിക്കുമ്പോൾ ഹാളിൽ നിന്ന് ചെറിയ രീതിയിൽ ഉള്ള സംസാരം കേട്ടു...
“ഞാൻ ഇതെങ്ങനെ അവനോട് പറയും... എന്റെ കുഞ്ഞ് ഇപ്പോഴേ വല്ലാത്ത ഒരു അവസ്ഥായിലാണ് ” ഉമ്മി പറഞ്ഞു...
“ഇപ്പൊ തന്നെ അറിഞ്ഞാൽ നമുക്ക് പറഞ്ഞു മനസിലാക്കാം...” വാപ്പി പറഞ്ഞു...
ഞാൻ അപ്പോൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി... ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ ആ സംസാരം അവർ അവിടെ നിർത്തി...ഞാൻ ഉമ്മിയുടെ അടുത്തായിട്ട് ഇരുന്നു... എന്നിട്ട് തല പൊക്കി വാപ്പിയെ നോക്കി...
“എന്നോട് പറയാതെ നിങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാര്യം എന്താണ് ” ഞാൻ ഉമ്മിയെയും വാപ്പിയെയും മാറി
💬 Comments
View all comments