Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
എന്നെ കണ്ടതും ഉമ്മി എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ കെട്ടി പിടിച്ചു കരഞ്ഞു... കരച്ചിൽ എന്ന് പറഞ്ഞാൽ ഒരു നിർത്താലില്ലാത്ത കരച്ചിൽ... ഞാൻ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും മാറുന്നില്ല പിടിച്ചു വച്ചിരിക്കുകയാണ്...
“നിങ്ങൾ വാ... അവൾ വിടുമെന്ന് തോന്നണില്ല ” എന്ന് പറഞ്ഞു വാപ്പി ഞങ്ങളെ കൊണ്ട് കാറിൽ കയറ്റി... ആഫി ഞങ്ങളുടെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ഫൈസൽ അവളുടെ കയ്യിൽ പിടിച്ചു നിർത്തുന്നത് ഞാൻ കണ്ടു.. അവൾക്ക് വരണമെന്ന് ഉണ്ടെങ്കിലും അവൻ വിടാത്തത്കൊണ്ട് അവൾ വന്നില്ല... അത് കണ്ട് എന്റെ ചങ്ക് ഒന്ന് ആളി... പക്ഷെ ഞാൻ വിഷമം സഹിച്ചു നിന്നു... വാപ്പി വണ്ടി തിരിച്ചു.. അവരുടെ അടുത്ത് ചെന്നു...
“ഞങ്ങൾ അവന്റെ വില്ലയിലോട്ടാണ് പോകുന്നത് നിങ്ങൾ പിറകെ വന്നോ ” വാപ്പി ഫൈസലിനോട് പറഞ്ഞു...
“അത് മാമാ... എനിക്ക് നാളെ അത്യാവശ്യമായി ഹോസ്പിറ്റലിൽ പോവണം.. അതുകൊണ്ട് ഞങ്ങൾ അങ്ങ് പോകുവാ ” അവൻ തല തടക്കി കൊണ്ട് പറഞ്ഞു...
“അവളെയും കൊണ്ട് പോകണോ?” അവളെ ഞങ്ങളുടെ കൂടെ അങ്ങ് കൊണ്ട് വരാം ” വാപ്പി പറഞ്ഞു... ഞാൻ അവനെ തന്നെ നോക്കി നിക്കുകയായിരുന്നു...
“അവളില്ലാതെ ഞാൻ എങ്ങനെയാ... അവളെയും ഞങ്ങൾ അങ്ങ് കൊണ്ട് പോകുവാ ” അവൻ മടിച്ചു മടിച്ചു പറഞ്ഞു... വാപ്പി ആഫിയെ നോക്കി...
“ ഞാനും പോകുവാ വാപ്പി ” അവൾക്ക് നിക്കണം എന്ന് ഉണ്ടായിരുന്നു എന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് എല്ലാം മനസിലായി... അത് കേട്ടതും ഉമ്മി കുറച്ചുകൂടെ ഉറക്കെ കരയാൻ തുടങ്ങി...
“എങ്കിൽ ശെരി
💬 Comments
View all comments