0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 314

അത് കേട്ടതും ഞാൻ ഉമ്മിടെ കൈ വിട്ടു സൈഡിലേക്ക് നീങ്ങി ഇരുന്നു...ഹൃദയം വളരെ വേഗത്തിൽ ഇടിക്കുന്നു... കണ്ണുകൾ നിറഞ്ഞു തുടങ്ങി...

“ഈ വാർത്ത നാട്ടിൽ അറിഞ്ഞപ്പോൾ തന്നെ അവർ വിളിച്ചു പറഞ്ഞു... നമ്മുടെ കുടുംബവുമായി അവർക്ക് ഒരു ബന്ധവും വേണ്ടന്ന് ” ഞാൻ ഒന്നും മിണ്ടിയില്ല.. അതെ ഇരുത്തം തുടർന്നു...

“അവൾ എന്ത് പറഞ്ഞു ” കുറെ നേരം മൗനമായി ഇരുന്ന ഞാൻ ചോദിച്ചു...

“അവൾ ഒന്നും പറഞ്ഞില്ല... മറ്റൊരു പെണ്ണിനെ മനസ്സിൽ വച്ചിട്ട് അവരുടെ മോളെ കല്യാണം ഉറപ്പിച്ചത് തെറ്റായി പോയി ” അത് കേട്ടതും ഞാൻ അവിടെ നിന്ന് എഴുനേറ്റു...

റൂമിലേക്ക് നടക്കാൻ തുടങ്ങിയിട്ട് അവിടെ നിന്നു...

“നിങ്ങൾ നാളെ തന്നെ തിരിച്ചു നാട്ടിലേക്ക് പൊക്കോ ” ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു...

“അപ്പൊ നിയോ ” ഉമ്മി ചോദിച്ചു...

“ഞാൻ ഇനി ആ നാട്ടിലേക്ക് ഇല്ല ” ഞാൻ പറഞ്ഞു...

“ഇല്ല നീയില്ലാതെ ഞങ്ങൾ തിരിച്ചു പോകില്ല ” ഉമ്മി പറഞ്ഞു...

“എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം... പക്ഷെ എന്റെ തീരുമാനത്തിന് മാറ്റം ഇല്ല ഞാൻ നാട്ടിലേക്ക് ഇല്ല...” ഞാൻ കടുപ്പിച്ചു പറഞ്ഞു... എന്നിട്ട് ഞാൻ റൂമിലേക്ക് കയറി...
കരയില്ല എന്ന് ഒരു തീരുമാനം എടുത്തു... പക്ഷെ ഒറ്റക്ക് ഇരുന്നു ഓരോന്ന് ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം വന്നുകൊണ്ടിരിക്കുന്നു.. പതിയെ അത് കരച്ചിലിക്ക് തന്നെ വന്നു... വിഷമം ഒന്ന് അടങ്ങുന്നത്തെ ഇല്ല... ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം കൂടുന്നത്തെ ഉള്ളു... മണിക്കൂറുകളോളം കരഞ്ഞു.. ഫാസിയുമായുള്ള കല്യാണം നടക്കാത്തത്തിൽ അല്ല എനിക്ക് ഏറ്റവും വിഷമം ആഫി എന്നെ അങ്ങനെ നോക്കിയതും ഫൈസൽ അങ്ങനെ പെരുമാറിയതുമാണ്... കരച്ചിൽ അവസാനിക്കാതെ ആയപ്പോൾ ഞാൻ ശ്വാസം വലിച്ചു വിട്ടു... എന്നിട്ട് കണ്ണടച്ചു കിടന്നു... പതിയെ ഉറക്കത്തിലേക്ക് പോയി... രാത്രി ഭക്ഷണം ഇല്ലായിരുന്നു.. നല്ലതുപോലെ കഴിച്ചിട്ട് 3 ദിവസം ആകുന്നു... രാവിലെ ഡോറിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... ഞാൻ ബാത്‌റൂമിലേക്ക് ഒന്ന് പോയി മുഖം ഒന്ന് കഴുകി. പല്ലൊക്കെ തേച്ചു പുറത്തേക്ക് വന്നു... ഉമ്മി

💬 Comments

View all comments