Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
ഇക്കാ പക്ഷെ ഞാൻ അധികം ദൂരെ ഒന്നും വന്നില്ല ”
“അവിടെ വർക്കേഴ്സ് ഒന്നും ഇല്ലേ ”
“അവർ ഒക്കെ അങ്ങ് ഫ്രണ്ടിൽ ആണ്... ഞാൻ ഇങ്ങ് ബാക്കിൽ ആണ് ”
“നീ പേടിക്കണ്ട... ഞാൻ ഇപ്പൊ എത്താം ” എന്ന് പറഞ്ഞു ചാടി എഴുനേറ്റു... ഡോർ തല്ലിതുറന്ന് പുറത്തേക്ക് ഓടി.. സ്റ്റാഫുകൾ എല്ലാം എന്നെ നോക്കുനുണ്ടായിരുന്നു... ഞാൻ അതൊന്നും കാര്യമാക്കാതെ ഓടി... വണ്ടിയിൽ കയറി... ഈ ഏരിയയിൽ മാർബിളിന്റെ ഒരു ഗോഡൗൺ മാത്രമേ ഉണ്ടായിരുന്നുള്ളു... ഞാൻ വണ്ടി നേരെ അകത്തേക്ക് കൊണ്ട് പോയി... വർക്കേഴ്സ് ഒക്കെ എന്നെ നോക്കുന്നുണ്ടായിരുന്നു... ഞാൻ ഒന്നും ശ്രെദ്ധിക്കാതെ അകത്തേക്ക് പോയി... അകത്തേക്ക് പോകുംതോറും ആരോ നിലവിളിക്കുന്ന ശബ്ദം കൂടിക്കൊണ്ട് ഇരുന്നു... ശബ്ദം വരുന്ന ഭാഗത്തേക്ക് ഞാൻ വണ്ടി വിട്ടു...കുറച്ചു കൂടെ പോയപ്പോൾ ഞാൻ കാണുന്നത്... സൈനുവും വേറെ രണ്ട് പേരും കൂടെ ചേർന്ന് ജാസ്മിനെ വലിച്ചുകൊണ്ട് പോകുന്നതാണ്... സൈനു ജാസ്മിനെ പിടിച്ചിട്ടില്ല... മറ്റേ രണ്ടുപേരുമാണ് ജാസ്മിനെ പിടിച്ചിരിക്കുന്നത്... ഞാൻ വേഗം വണ്ടി ഒതുക്കി... എന്നിട്ട് ഇറങ്ങി ഓടി പോയി ഒരുത്തനെ പിറകിലൂടെ ചവിട്ടി... അവൻ തെറിച്ചു പോയി... എന്നിട്ട് ഞാൻ മറ്റവന്റെ കയ്യിൽ പിടിച്ചു വലിച്ചു അവനെ അടുത്തുള്ള മാർബിളിൽ കൊണ്ട് തല ഇടിപ്പിച്ചു... അവൻ താഴെ വീണു... ഞാൻ അവരെ അടിക്കുന്നത് കണ്ട് സൈനു എന്റെ അടുത്തേക്ക് കൈ വീശി ഓടി വന്നു.. അവന്റെ കൈ ഞാൻ തട്ടി മാറ്റി കാലിന്റെ പിറകിൽ വലിച്ചു തട്ടി... അവൻ താഴെ വീണു ഞാൻ അവന്റെ നെഞ്ചിൽ ചവിട്ടി ഞാൻ തിരിഞ്ഞതും
💬 Comments
View all comments