Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
സ്നേഹം പിന്നീട് നമ്മളോട് കാണില്ല ”
“അത് ശെരിയാണ് ഇത്ത.. ഇപ്പൊ എന്ത് ചെയ്യും ”
“എനിക്ക് അറിയില്ല കിട്ടുവാണേൽ എനിക്ക് എല്ലാവരെയും വേണം... അല്ലേൽ ഇത് പോലെ തന്നെ പോക്കട്ടെ ” ജാസ്മിൻ പറഞ്ഞു
ഇങ്ങനെ പറഞ്ഞ അവളെ ആണ് നിങ്ങളെ ചതിച്ചു എന്ന് പറഞ്ഞു കൊല്ലാൻ നോക്കിയത്.. അന്ന് ഇയാൾ വേറെ കല്യാണം കഴിക്കാൻ പോവുകയാണ് എന്ന് അറിഞ്ഞതിന്റെ അന്ന് അവൾ എന്നെ വിളിച്ചു..
“എടാ.......” എന്ന് വിളിച്ചു ജാസ്മിൻ ഒറ്റ കരച്ചിൽ...
“എന്താ ഇത്ത എന്താ പ്രശ്നം... എന്തിനാ കരയുന്നെ ”
“എടാ എല്ലാരും നമ്മളെ പറ്റിക്കുവായിരുന്നെടാ... നമ്മൾക്ക് നമ്മൾ മാത്രമേ ഉള്ളു... അയാൾക്ക് ഞാൻ അവിടെ ഉള്ളപ്പോൾ ഞാൻ വേണമായിരുന്നു... ഞാൻ അല്ലാതെ വേറെ ഒരു പെണ്ണ് ഇല്ല എന്നൊക്കെ ആണ് അയാൾ പറഞ്ഞത്... ഇപ്പൊ അയാൾ വേറെ കല്യാണം കഴിക്കാൻ പോവുകയാണെടാ... ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ... എനിക്ക് മനസും ശരീരവും തളരുന്നത് പോലെ ” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു...
“എനിക്ക് സംശയം ഉണ്ടായിരുന്നെടി.. നമ്മൾക്ക് ക്യാഷ് ഇല്ല ചോദിക്കാനും ആരും ഇല്ല അപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.. എനിക്ക് മനസിലാകും നിന്റെ അവസ്ഥാ.. പക്ഷെ നീ അയാളുടെ മുന്നിൽ തൊറ്റ് കൊടുക്കാൻ നിക്കരുത്... നീ വേറെ ആരോടെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞു അവരുടെ കൂടെ നടക്ക് ”
“നീ എന്തൊക്കെയാടാ ഈ പറയുന്നേ... എനിക്ക് അയാളെ മറക്കാൻ പറ്റില്ലടെ അവിടുന്ന് ഇവിടെ വന്നപ്പോൾ മുതൽ എന്റെ അവസ്ഥാ നിനക്ക് അറിയാവുന്നതല്ലേ... അയാൾ ഇല്ലാതെ എനിക്ക് പറ്റില്ല ”
“എന്നാൽ നീ
💬 Comments
View all comments