0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 924

കൈ കൊണ്ട് അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു... എന്നിട്ട് അവന്റെ മാസ്ക് ഊരി മാറ്റി...
ഞങ്ങൾ മൂന് പേരും അവനെ കണ്ട് ഒന്ന് അന്തം വിട്ട് നിന്ന് പോയി...

“ജാസിം ” ഞാൻ വിളിച്ചു... അവന്റെ കണ്ണുകൾ ദേഷ്യത്തോടെ ചുവന്ന ഇരിക്കുന്നു..

“നിങ്ങൾ എനിക്ക് ആകെ ഉള്ള എന്റെ ഇത്തയെ കൊല്ലാൻ നോക്കി... അവൾ ഇപ്പൊ ജീവനോടെ മല്ലിടുകയാണ് ” അവൻ അവിടെ ഇരുന്നു തന്നെ ചോദിച്ചു...

“അവൾ നിങ്ങളോടൊക്കെ എന്ത് തെറ്റാണ് ചെയ്തത്... അന്ന് സഹായം ചോദിച്ചതാണോ?,അതോ ഇഷ്ടാണെന്ന് പറഞ്ഞപ്പോൾ ഒന്നും പറയാതെ ഇരുന്നതാണോ?.. അവൾക്ക് നിങ്ങളെ എല്ലാരേയും ജീവൻ ആയിരുന്നു അറിയാമോ... അവൾ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് പടച്ചോൻ നമ്മളെ കൈ വിട്ടിട്ടില്ല ഉമ്മയുടെയും വാപ്പയുടെയും സ്നേഹം ഇവർ തരുന്നുണ്ടന്ന്.. അന്ന് ഇയാൾ എന്റെ ഇത്തയോട് ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ അന്ന് അവൾ എന്നോട് വന്ന് പറഞ്ഞു...

{ജാസ്മിനും ജാസിമും }

എന്റെ റൂമിൽ നിന്ന് അവൾ നേരെ പോയത് ജാസിമിന്റെ റൂമിലേക്ക് ആണ്...

“എന്താ ഇത്ത വല്ലാതെ ഇരിക്കൂന്നേ ” ജാസിം ചോദിച്ചു...

“എടാ അജാസ് ഇക്കാക്ക് എന്നെ ഇഷ്ടമാണെന്ന് ഞാൻ ഇപ്പൊ എന്ത് പറയും ”അവൾ അവനോട് ചോദിച്ചു...

“നിനക്ക് അജാസിക്കയെ ഇഷ്ടമാണോ ”

“എനിക്ക് ഇഷ്ടമാണെടാ ”

“എന്നാൽ പിന്നെ നിനക്ക് അത് തുറന്ന് പറഞ്ഞൂടെ ”

“എടാ ഉമ്മയും വാപ്പയും മരിച്ചുപോയ നമുക്ക് പടച്ചോൻ തന്ന അനുഗ്രഹം ആണെടാ ഇവിടുത്തെ ഉമ്മയും വാപ്പയും... അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ?, അജാസിക്കാടെ നിർബന്ധത്തോടെ ചിലപ്പോൾ അവർ സമ്മതിച്ചാലും അവർക്ക് ഇപ്പോൾ ഉള്ള

💬 Comments

View all comments