0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 320

തോളിൽ കൈ ഇട്ടു... അവൻ പെട്ടന്ന് എഴുനേറ്റ് എന്റെ കുത്തിന് പിടിച്ചു... കൈ മടക്കി എന്റെ നെഞ്ചത്ത് ഇടിച്ചു... ആ ഇടിയുടെ ആഘാദത്തിൽ ഞാൻ ബാക്കിലേക്ക് പോയി അവൻ തലങ്ങും വിലങ്ങും എന്നെ ഇടിച്ചുകൊണ്ട് ഇരുന്നു... അവിടെ നിന്ന പോലീസുകാർ വന്ന് അവനെ പിടിച്ചു മാറ്റി...
വാപ്പിയും ഉമ്മിയും എന്റെ അടുത്ത് വന്ന് എനിക്ക് എന്ത് പറ്റി എന്ന് നോക്കി പക്ഷെ എന്റെ നോട്ടം അവനിൽ തന്നെ ആയിരുന്നു...

“നിങ്ങൾ എല്ലാരും കൂടെ എന്തിനാ വന്നേ ജീവച്ഛവം ആയി കിടക്കുന്ന അവളുടെ ബാക്കിയുള്ള കുറച്ച് ജീവൻ കൂടെ എടുക്കാൻ ആണോ... ഞാൻ നിങ്ങളുടെ കാൽ പിടിക്കാം... അവളെ ഒന്നും ചെയ്യരുത്... എനിക്ക് സ്വന്തം എന്ന് പറയാൻ വേറെ ആരും ഇല്ല...” അവൻ പറഞ്ഞു കൈ കൂപ്പി കരഞ്ഞുകൊണ്ട് താഴെക്ക് ഇരുന്നു...

ഞാൻ ഞെട്ടി ബാക്കിലേക്ക് വീണു... തല കറങ്ങുന്ന പോലെ,കൈകാലുകൾ നിശ്ചലമാകുന്നു,ഹൃദയം വല്ലാത്ത സ്പീഡിൽ ഇടിക്കുന്നു, കാഴ്ച മങ്ങുന്നു,ജീവൻ പോകുന്ന പോലെ... എന്റെ കണ്ണുകൾ അടഞ്ഞു...

കണ്ണുകൾ തുറക്കുമ്പോൾ ട്രിപ്പ്‌ ഇട്ട് ഏതോ ബെഡിൽ കിടക്കുകയാണ് ഞാൻ... ഉമ്മിയും വാപ്പിയും എന്റെ അടുത്ത് തന്നെ ഉണ്ട്...

“ഞാനാ.. ഞാനാണ് എല്ലാത്തിനും കാരണം... എന്റെ മനസ്സിൽ പ്രേമം തോന്നിയത്കൊണ്ട് ആണ് അവൾ ഇപ്പൊ അങ്ങനെ കിടക്കുന്നത്... ഞാൻ... ഞാൻ ഇനി എന്ത് ചെയ്യും? ”

“മോനെ നീ വിഷമിക്കണ്ട.. പടച്ചോൻ ഇതൊന്നും കാണാതെ ഇരിക്കില്ലടാ ” വാപ്പി പറഞ്ഞു...

“വാപ്പി എനിക്ക് അവനോട് ഒന്ന് സംസാരിക്കണം ”

“മോനെ അത് വേണോ?”

“വേണം ” വാപ്പി പുറത്തേക്ക് പോയി അവനുമായി അകത്തേക്ക് വന്നു...
അവൻ ദേശിച്ച മുഖത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു അവൻ എന്റെ അടുത്തു വന്നു ഞാൻ അവന്റെ കയ്യിൽ പിടിച്ചു...

“പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ഞാൻ നിങ്ങളോട് ചെയ്തത്... പക്ഷെ അവളെ കൊല്ലാൻ നോക്കിയത് ഞാൻ അല്ല.. എനിക്ക് അതിന് പറ്റില്ലടാ... അവളെ എനിക്ക് വേണമെടാ... ഞാൻ നോക്കിക്കോളാം പൊന്ന് പോലെ.. അതിന് നീ, നിന്റെ സമ്മതം തരണം.. അത് മാത്രം മതി എനിക്ക് ” ഞാൻ

💬 Comments

View all comments