Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
പക്ഷെ ഞാൻ വന്നപ്പോൾ സംസാരം അവിടെ നിന്നു...
“എന്താ വാപ്പി എന്താ പ്രശ്നം ” ഞാൻ ചോദിച്ചു...
“അത് മോനെ ഇവർ ഈ ആഴ്ച ജർമ്മനിയിലേക്ക് പോകുകയാണെന്ന്.. രണ്ടുപേർക്കും അവിടെ ജോലി ശെരിയായി എന്ന് ”വാപ്പി വിഷമത്തോടെ ആണ് പറഞ്ഞത്...അത് കേട്ടതും ഞാൻ തളർന്നു
“അതിനെന്താ വാപ്പി നമ്മൾ അവൾക്ക് ഇപ്പൊ ആരും അല്ല... പോകുന്നതിന് മുൻപ് വന്ന് പറഞ്ഞല്ലോ അത് തന്നെ ഭാഗ്യം ” ശബ്ദത്തിൽ ഉള്ള ഇടർച്ച മാക്സിമം വരാതെ ഞാൻ പറഞ്ഞു..
“അതല്ല അവർ പോയി കഴിഞ്ഞാൽ നാട്ടിലേക്ക് ഒരു തിരിച്ചു വരവ് കാണില്ലെന്ന് ” അത് കൂടെ കേട്ട് നിന്നപ്പോൾ കാൽ തളർന്ന ഞാൻ സോഫയിലേക്ക് ഇരുന്നു... ഞാൻ എന്നിട്ട് ആരുടെയും മുഖത്ത് നോക്കാതെ തലയാട്ടി...
“നിന്റെ അഭിപ്രായം എന്താണ്?” വാപ്പി എന്നോട് ചോദിച്ചു...
“ഇത് എന്റെ ജീവിതം അല്ലല്ലോ വാപ്പി അവരുടെ അല്ലെ... അവർ എങ്ങനെ ജീവിച്ചാലും സന്ദോഷത്തോടെ ഇരുന്നാൽ പോരെ... നമ്മൾ ഇപ്പൊ പോകണ്ട എന്ന് പറഞ്ഞാലും അവർ പോകും.. ജോലി കിട്ടിയത് ഇപ്പോഴാ പറഞ്ഞത്... പോകുന്നതും ഇപ്പോഴാണ് പറഞ്ഞത്... തിരിച്ചു വരില്ലെന്നും പറഞ്ഞത് ഇപ്പോഴാണ്.. ഇങ്ങനെ ഉള്ള കാര്യങ്ങൾ അവൾക്ക് അവളുടെ ഭർത്താവുമായി തീരുമാനിക്കാമെങ്കിൽ നമ്മുടെ സമ്മതം ഒന്നും അവൾക്ക് വേണ്ട വാപ്പി പോകാൻ.. ” ഞാൻ തല താഴ്ത്തി പറഞ്ഞു...
“വേണ്ടേ നിങ്ങളുടെ ആരുടെയും സമ്മതം വേണ്ടേ... നിങ്ങൾ ഒന്നും എന്റെ ആരും അല്ല അല്ലെ.. നിങ്ങൾ പോകരുത് എന്ന് പറഞ്ഞാലും ഞാൻ പോകും അല്ലെ... അല്ലേടാ പട്ടി ” എന്ന് പറഞ്ഞു ആഫി എന്റെ
💬 Comments
View all comments