Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
തല പിടിച്ചു പൊക്കി... കുറെ നാളുകൾക്ക് ശേഷം ആണ് അവളെ ഞാൻ ചിരിച്ചു കാണുന്നത്... അങ്ങനെ കണ്ടപ്പോൾ എവിടെ നിന്നോ വന്ന സന്ദോഷത്തിൽ അവളെ ഞാൻ കെട്ടിപിടിച്ചു പൊക്കി എടുത്ത് കറക്കി...
“താഴെ ഇറക്ക് കറക്കത്തെ... അകത്തു ഒരാൾ കൂടെ ഉണ്ട് ” അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... ഞാൻ അവളെ താഴെ നിർത്തി...
“സത്യം ആണോ?.. ഏഹ് ” ഞാൻ ചോദിച്ചു...
“ആണ് ഇക്കാ ഒരു മാമ ആക്കാൻ പോകുവാ ” അത് കേട്ട് ഞാൻ വാപ്പിയെ നോക്കി വാപ്പി എന്നെ നോക്കി ചിരിക്കുകയാണ്... അപ്പോൾ എനിക്ക് മനസിലായി എന്നെ പറ്റിക്കാൻ വേണ്ടി ആണ് ഇവർ അങ്ങ് ജർമനിയിലേക്ക് പോകുന്നു എന്നൊക്കെ പറഞ്ഞത്... ഞാൻ സന്ദോഷം കൊണ്ട് വാപ്പിയെ കെട്ടിപിടിച്ചു... അപ്പോഴും ഫൈസൽ ദേഷ്യം വിടാത്ത മുഖവുമായി നിക്കുകയായിരുന്നു... ഞാൻ അവനിക്ക് എന്താ പറ്റിയതെന്ന് ആഫിയോട് ചോദിച്ചു... അവൾ നേരിട്ട് ചോദിക്കാൻ പറഞ്ഞു... ഞാൻ പതിയെ അവന്റെ അടുത്തേക്ക് നടന്നു...
“എന്താ അളിയാ പ്രോബ്ലം ” ഞാൻ അവന്റെ തോളിൽ തട്ടി ചോദിച്ചു...
“എന്റെ പൊന്ന് അളിയാ, അളിയൻ അല്ലാതെ വേറെ ആരെങ്കിലും ഇവളുടെ വാക്ക് കേക്കുമോ... അന്ന് കോടതിയിൽ വരുമ്പോൾ എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു... വേറെ ഒരു പെണ്ണിനെ മനസ്സിൽ വെച്ചിട്ട് വേറെ ആളെ കല്യാണം ആലോചിച്ചതിൽ... അതാണ് അവിടെ നിക്കാതെ തിരിച്ചു പോന്നത്... തിരിച്ചു വരുന്ന വഴി ആണ് ഇവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞത്... അതിന്റെ പേരിൽ ഞങ്ങൾ അടി ആയിരുന്നു.. അന്ന് ഞാൻ അവളുടെ ഫോൺ വാങ്ങി എറിഞ്ഞു
💬 Comments
View all comments