Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
ഫൈസൽ അവിടെ ഇരിപ്പുണ്ടായിരുന്നു...
“അളിയാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം ” എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി... ബൈക്ക് എടുത്തു... ബാലൻസ് ശെരിയാകാണില്ല... കുറച്ച് ഓടിച്ചപ്പോൾ ശെരിയായി...
ഞാൻ നേരെ ടൗണിൽ ചെന്നു ഫസ്റ്റ് ജുവലറിയിൽ കയറി... അവൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് വാങ്ങി... എന്നിട്ട് കേക്കും വാക്കി സാധനങ്ങളും വാങ്ങി വീട്ടിൽ എത്തി... അപ്പോൾ ഹാളിൽ എല്ലാരും കൂട്ടം കൂടി ഇരുന്നു സംസാരിക്കുകയാണ്... ജാസ്മിൻ എന്നെ ഒന്ന് നോക്കി... അവളുടെ കണ്ണുകളിൽ ഏതോ വശ്യത പോലെ... പക്ഷെ അവളുടെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് ഏതോ പേടി പോലെ... ഞാൻ സാധനങ്ങൾ ഒക്കെ കൊണ്ട് വെച്ചിട്ട് അവരുടെ കൂടെ വന്ന് ഇരുന്നു...
“എന്നാ നമുക്ക് കേക്ക് മുറിച്ചാലോ ” അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ പറഞ്ഞു...
“കേക്കോ.. അതിന് ഇന്ന് എന്താ ” ആഫി സംശയത്തോടെ ചോദിച്ചു..
“ഇന്ന് ഒരു സന്ദോഷം ദിവസം ആണ് അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു...
“എന്നാ വാ മുറിച്ചേക്കാം, അല്ല ആരാ മുറിക്കുന്നെ ” ആഫി എന്നെ കുടുക്കുവാണെന്ന് എനിക്ക് മനസ്സിലായി
”അത് ചോദിക്കാൻ ഉണ്ടോ.. ജാസ്മി തന്നെ മുറിക്കട്ടെ ” അതിന് ഉത്തരം പറഞ്ഞത് ഉമ്മി ആയിരുന്നു... ഞാൻ നന്ദി സൂചകമായി ഉമ്മിയെ നോക്കി.. ഉമ്മി എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു...
അതിനു ശേഷം എല്ലാരും ഡെയിനിങ് ടേബിളിന് ചുറ്റും നിന്നു... ഉമ്മി കേക്ക് എടുക്കാൻ ആ കിച്ചണിലേക്ക് പോയി... പുറകെ ഞാനും പോയി...
“ഉമ്മി ഞാൻ അവളോട് ചോദിക്കാൻ പോകുവാണ് ”ഞാൻ പേടിയോടെ
💬 Comments
View all comments