Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
പെട്ടന്ന് വീട്ടിൽ എത്തണം അത്യാവശ്യം ആണ് ” അവൾ തിരിച്ചു ഒന്നും പറയാൻ സമ്മതിക്കാതെ ഞാൻ കട്ട് ആക്കി...
ഞാൻ ജാസിമിനെ വിളിച്ചു...
“എടാ നമ്മുടെ ദുആ പടച്ചവൻ കേട്ടെടാ..” ഞാൻ പറഞ്ഞു...
“എന്താ ഇക്കാ എന്താ പറയുന്നേ ”
“എടാ നിന്റെ ഇത്ത എഴുന്നേറ്റട... നീ വേഗം വാ ”
“ദാ എത്തി ഇക്കാ ” എന്ന് പറഞ്ഞു അവൻ ചിരിക്കുന്നത് കേട്ടു... എല്ലാർക്കും സന്ദോഷം... കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് ഒരു കാർ വന്ന് നിന്നത് അറിഞ്ഞു... ആഫി ആയിരുന്നു അവൾ പേടിച്ചു ആണ് അകത്തേക്ക് വന്നത്...
“എന്താ എന്ത് പറ്റി ”അവൾ ചോദിച്ചു... ഫൈസലും അഫ്നയും ഉണ്ടായിരുന്നു...
“വാ കാണിച്ച തരാം ” എന്ന് പറഞ്ഞു അവളേം പിടിച്ചു വലിച്ചുകൊണ്ട് റൂമിലേക്ക് പോയി...
ഞങ്ങൾ ചെല്ലുമ്പോൾ കാണുന്നത് ഉമ്മിടെ ദേഹത്തേക്ക് ചാരി കിടന്ന് കരയുന്ന ജാസ്മിനെ ആണ്... ആഫി അത് കണ്ടിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചു...
“ഇത് വിളിച്ചപ്പോൾ പറഞ്ഞിരുന്നേൽ ഇത്രയും ടെൻഷൻ ആകേണ്ട കാര്യം ഇല്ലായിരുന്നു ” അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു... എന്നിട്ട് വിട്ട് മാറി ജാസ്മിന്റെ അടുത്തേക്ക് പോയി...
“ഉമ്മി ഒന്ന് വരുമോ ” ഞാൻ ഉമ്മിയെ വിളിച്ചു...
“ഉമ്മി ഞാൻ പുറത്തേക്ക് പോകുവാ ഇന്ന് ഒരു പാർട്ടി ആയിക്കോട്ടെ... പിന്നെ എനിക്ക് അവളെ ഇഷ്ടമാണെന്ന് അവളോട് പറയണ്ട.. കല്യാണം കഴിഞ്ഞില്ല എന്ന് മാത്രം പറഞ്ഞാൽ മതി ”ഞാൻ ഉമ്മിയോട് പറഞ്ഞു... ഉമ്മി തല ആട്ടി... ഞാൻ വേഗം ഡ്രസ്സ് ഒക്കെ ചേഞ്ച് ആക്കി.. പുറത്തേക്ക് ഇറങ്ങി
💬 Comments
View all comments