Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]
നോക്കി എന്നിട്ട് റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് എല്ലാം ഇട്ട് താഴേക്ക് വന്നു.. ഞാൻ വന്ന് ഇരുന്നപ്പോഴേ ഉമ്മി ചായ ഇടാൻ ആയി അടുക്കളയിലേക്ക് പോയി.. അപ്പോഴേക്കും എന്റെ കുഞ്ഞു പെങ്ങൾ ചാടി എന്റെ അടുത്ത് വന്നു...
“എന്താ മുഖത്ത് പതിവില്ലാതെ ഒരു സന്ദോഷം ” അവൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...
“സന്ദോഷമോ.. നിനക്ക് തോന്നുന്നെയാ ” ഞാൻ പറഞ്ഞു ഒഴിഞ്ഞു...
“ഇക്കുനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല... ഓഹ് നമ്മളോട് പറയാൻ പറ്റാത്ത കാര്യം ആണ് അല്ലെ. ശെരി വേണ്ട ” അവൾ പരിഭവം കാണിച്ച എന്റെ അടുത്ത് നിന്ന് എഴുനേറ്റ്... ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി... എന്നിട്ട് ഞാൻ ചരിഞ്ഞിരുന്ന അവളുടെ മുഖത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു...
“അതില്ലേ ഞാൻ ഇല്ലേ..” ഞാൻ അവളോട് എങ്ങനെ പറയണം എന്ന് അറിയാതെ കൊഴഞ്ഞു...
“നീ ഇല്ല... വെച്ച് താമസിപ്പിക്കാതെ കാര്യം പറഞ്ഞു താ ഇങ്ങോട്ട് ” അവൾ എന്നോട് പറഞ്ഞു...
“ഇന്ന് ഞാൻ ഒരു കൊച്ചിനെ കണ്ടു...” പറഞ്ഞു തീരുന്നതിനു മുൻപ് അവൾ എന്നോട് നിർത്താൻ കൈ കാണിച്ച...
“ആ കൊച്ചിനെ കണ്ടപ്പോളെ ഇഷ്ടമായോ ”
“മം ” ഞാൻ തല താഴ്ത്തി ഒന്ന് മൂളി...
“നാണം ഇല്ലല്ലോ.. കണ്ടൊപ്പോലെ ഇഷ്ടപെട്ടുന്ന... ഉമ്മി ദേ നിങ്ങള്ടെ മോന് ഏതോ കൊച്ചിനെ ഇഷ്ടമാണെന്ന് ” അവൾ എന്നെ കളിയാക്കിയിട്ട് അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു... അടുക്കളയിൽ എന്തൊക്കെയോ ശബ്ദം കേട്ടു ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ഉമ്മി ഇറങ്ങി വന്ന് എന്റെ
💬 Comments
View all comments