Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]
അടുത്ത് ഇരുന്നു...
“എങ്ങനെ ഉണ്ടെടാ ആ കൊച്ചു... കാണാൻ കൊള്ളാമോ... വീട് എവിടെയാ... Muslim ആണോ... എങ്ങനെ ഉണ്ട് സ്വഭാവം ഒക്കെ ” ഉമ്മയുടെ വക നോൺസ്റ്റോപ്പ് ചോദ്യങ്ങൾ...
“ഇയ്യോ തള്ളേടെ ആകാംഷ നോക്കിക്കെ മോൻ ഒരു കൊച്ചിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ” ആഫി പറഞ്ഞു...
“നീ ഒന്ന് മിണ്ടാതെ ഇരിക്കേടി.. ഞാൻ ചോദിക്കട്ടെ ”ഉമ്മി അവളോട് പറഞ്ഞിട്ട് എന്നെ നോക്കി... ഞാൻ ആണേൽ ചെകുത്താന്റേം കടലിന്റേം നടുക്കായത് പോലെ...
ഞാൻ അവരുടെ അടുത്ത് ഇരുന്നു ഇന്ന് നടന്ന കാര്യം എല്ലാം പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ.. ആഫി ഒടുക്കാത്ത ചിരി... ഞാൻ എന്താടി എന്ന് പിരികം ഉയർത്തി ചോദിച്ചു...
“അവളെ രക്ഷിച്ചു എന്നൊരു സഹാദപം അവൾക്ക് ആദ്യം ഉണ്ടായിരുന്നിരിക്കണം അതാണ് അവൾ നിന്നോട് സോറി പറഞ്ഞത്.. പക്ഷെ നീ അവളോട് സംസാരിച്ചപ്പോൾ.. നീ അവൾക്ക് ഒരു ശല്യം ആകും എന്ന് കരുതിയിട്ടായിരിക്കണം അവൾ നിന്നെ നോക്കുക പോലും ചെയ്യാതെ കേറി പോയത്”അവൾ പറഞ്ഞത് കേട്ട് ഞാൻ ഉമ്മിയുടെ മുഖത്തേക്ക് നോക്കുമ്പോൾ... അവൾ പറഞ്ഞത് ശെരിയാണെന്ന് രീതിയിൽ ഉമ്മിയും തലയാട്ടി.... പെട്ടന്ന് എന്തോ കരിയുന്ന മണം വന്നു...“ അയ്യോ ചായ അടുപ്പത്തു വെച്ചിട്ടാണ് ഇവന്റെ കഥ കേക്കാൻ ഓടി വന്നത്... അത് മൊത്തം കരിഞ്ഞു കാണും ” എന്ന് പറഞ്ഞു ഉമ്മി ഓടി അടുക്കളയിലേക്ക് പോയി... ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ ആലോചിച്ച് ഇരുന്നു...
“അതെ ഇക്കു... എനിക്ക് തിന്നിയതാണ് ഞാൻ പറഞ്ഞത്... അത് സത്യം ആണോ എന്ന് എനിക്ക് അറിയില്ല ” അവൾ
💬 Comments
View all comments