Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]
പറഞ്ഞിട്ട് എന്റെ തോളിൽ തല വെച്ച് കിടന്നു.. ഞാൻ അവിടെ ഇരുന്നു ഉറങ്ങി പോയി...
.....
ഞാൻ എഴുന്നേക്കുമ്പോൾ ആരുടെയോ മടിയിൽ ആണ് ഞാൻ കിടക്കുന്നത്... ആരുടെയോ കൈ എന്റെ തലയിലൂടെ തഴുകുന്നുണ്ട്.... ഞാൻ കണ്ണ് തുറന്ന് നോക്കി ആഫി ആണ്...
“എന്ത് ഉറക്കമാണ് ഇക്കു ഇത് വാ വന്ന് ഫുഡ് കഴിക്ക് ” അവൾ എന്നേം കുത്തിപ്പൊക്കി കൊണ്ട് പോയി മുഖം കഴുകിച്ചു ഞങ്ങൾ മൂന്നും ഇരുന്നു ഫുഡ് കഴിച്ചു... എല്ലാരും ഉറക്കം ആയി... ഞാൻ അപ്പോഴും ചിന്തയിൽ ആയിരുന്നു... ആഫി പറഞ്ഞത് സത്യം ആണോ... ആകാൻ ആണ് സാധ്യത... ഇനി അത് ചിന്തിക്കേണ്ട എന്ന് കരുതി ഉറങ്ങാൻ കിടന്നു... എവിടെ ഉറക്കം വരുന്നില്ല... തിരിഞ്ഞു മറിഞ്ഞും കിടന്നു.. ഞാൻ phone എടുത്തു വന്ന മെസ്സേജ് എല്ലാം റിപ്ലൈ കൊടുത്ത്.. എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയി...
......
പതിവിലും താമസിച്ചു ആണ് ഞാൻ എഴുന്നേറ്റത് അത്കൊണ്ട് പെട്ടന്ന് തന്നെ പല്ലും തേച്ചു കുളിച്ചൊരുങ്ങി വണ്ടിയിലേക്ക് കയറി ...
“ മോനെ കഴിച്ചിട്ട് പോടാ ”ഉമ്മി പുറകിൽ നിന്ന് വിളിച്ചു..
“ഇല്ല ഉമ്മി സമയം പോയി..”
ഞാൻ വണ്ടി നേരെ വിവേക്കും ആദിലും താമസിക്കുന്ന വീട്ടിൽ കയറ്റി... ആദിലിന്റെ വണ്ടി അവിടെ ഇരിപ്പുണ്ടായിരുന്നു.. ഞാൻ നേരെ അകത്തേക്ക് കയറി വിവേക് അവിടെ ഒരുങ്ങി ഇരിപ്പുണ്ട്...
“ടാ വാ പോകാം ” ഞാൻ അവന്മാരെ വിളിച്ചു...
“ടാ ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു... ഇവൻ ഇന്ന് വരുന്നില്ലെന്ന് ” അവൻ എന്നോട് പറഞ്ഞു...
“ എന്താടാ ആദിലെ എന്ത് പറ്റി”
💬 Comments
View all comments