0%

Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Author : odiyan Read All Parts 425
" " പത്ത് രൂപ ന്ന് കേൾക്കുമ്പോ ഇത്രയ്ക്ക് അങ്ങ് കണ്ണ് മിഴിയണ്ട വലിയ മൊതലാളി അല്ലേ ഇപ്പൊ . ചിലവ് ചെയ്യണം നാറിയെ . പത്തെട്‌ പഴം പൊരി വാങ്ങാം " " ഉച്ചയ്ക്ക് വാങ്ങാം ബസ് ഇപ്പൊ വരും " ബസ് വന്നപ്പോൾ അവര് ബസിൽ കയറി കോളേജ് സ്റ്റോപ്പിൽ ബസ് നിർത്തി അവരിറങ്ങി " ഹരിയെ കോളേജ് കണ്ടപ്പഴേ മടുപ്പായി ഞാൻ തിരിച്ചു പോയാലോ " " ക്ലാസ്സ് തുടങ്ങിയില്ല അപ്പഴേക്കും മടുപ്പോ .വാ ഒരു കൊല്ലം കൂടിയല്ലേ ഉള്ളൂ " അവര് നേരെ കോളേജിലേക്ക് കയറി ഒന്ന് കറങ്ങിയടിച്ച് ക്ലാസ്സിലേക്ക് കേറി . ആദ്യ ദിവസം ആയത് കൊണ്ട് പ്രത്തേകിച്ച് ക്ലാസുകൾ ഒന്നും എടുത്തില്ല , ടീച്ചേഴ്സ് വന്ന് പോക്കൊണ്ടെ ഇരുന്നു .
വൈകിട്ട് നേരത്തെ കോളേജ് വിട്ടു കോളേജിന്റെ തൊട്ടടുത്തുള്ള ചായക്കടയിലേക്ക് അവര് കയറി . " കുമാരേട്ട പൊറോട്ടയും മുട്ടക്കറിയും 4 സെറ്റ് " ഹരി അത് പറഞ്ഞത് കണ്ട് മനുവിനും , സുജിത്തിനും , വിനോദിനും ഹരം കയറി " നീ മുത്താട മുത്ത് . അപ്പോ വെറും മുതലാളി അല്ലല്ലെ ശെരിക്കും മുതലാളി അയി അല്ലേ . " ഹരി മനുവിന്റെ അ വർത്തമാനം കേട്ടിട്ട് ഒന്ന് ചിരിച്ചു . " ഹരി ഈ കോളേജ് കഴിഞ്ഞാൽ പാസ്സ് അവനൊന്നും ഞാൻ പോകുന്നില്ല ഡാ നിൻറെ കടയിൽ എവിടേലും ഒരു ജോലി അക്കിതരനെട " സുജിത്തണ് അത് പറഞ്ഞത് " അതൊക്കെ നമുക്ക് സെറ്റ് അക്കാടാ

💬 Comments

View all comments