Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]
എനിക്കൊരുതരം ശ്വാസം മുട്ടലായിരിക്കും “
“അപ്പൊ എനിക്കോ …. ഞാൻ ഉറപ്പായും കരയും “
“ ഈ പ്രീഡിഗ്രി എങ്കിലും ഒന്ന് കഴിഞ്ഞ് കിട്ടിയിരുന്നേൽ …”
“അപ്പുവേട്ടാ ബൈക് വന്ന് കഴിയുമ്പോ ശനിയാഴ്ച അവിടെ വന്ന് നിൽകുവോ “
“ഉം .. ഞാൻ വരും “
“ ഇനി കൂടിപ്പോയാൽ 3 ദിവസം “
“ പറഞ്ഞ് വിഷമിപ്പിക്കല്ലെടി പിശാശ്ശേ “
“ സ്കൂൾ തുറന്ന് കഴിഞ്ഞാൽ പിന്നെ വായിനോട്ടവും കൂടും അല്ലെ “
“ വായിനോട്ടമോ … ഞാനോ “
“ മോനെ അപ്പു… നിന്റെ അത്യാവശ്യം കുരുത്തക്കേടൊക്കെ എനിക്കറിയാം . “
“എന്ത് കുരുത്തക്കേട് “
“ ക്ലാസ് കട്ടാക്കി സിനിമയ്ക്ക് പോകുന്നതും ,പെൺപിള്ളേരെ വായിനോക്കുന്നതും , കമന്റ് അടിക്കുന്നതും ഒക്കെ . “
“ ഇതൊക്കെ ആരു പറഞ്ഞു “
“അതൊക്കെ അറിയും മോനെ “
“ പറ പറ അമ്മുട്ടീ “
“ നിന്റെ ക്ലാസ്സിലെ മീനാക്ഷി ഇല്ലേ “
“ ആ …. “
“ അവളുടെ കസിൻ മൃദുല എന്റെ കൂടെയ പഠിക്കുന്നെ “
അതും പറഞ്ഞവൾ അപ്പുവിനെ നോക്കി ചിരിച്ചു
“ ആ നായിന്റെ മോളെ ഞാൻ കൊല്ലും “
“ നീ ഞൊട്ടും .. അവളെ നീ എന്തേലും ചെയ്താ അത് ഞാൻ അറിയും പിന്നെ നീ വിവരം അറിയും .. “
“ പിന്നെ .. ഇത്രേം കാലം ഇതൊക്കെ അറിഞ്ഞിട്ടും ഞാൻ മിണ്ടാഞ്ഞതെ , ചെറിയ ചെക്കനല്ലേ പ്രായത്തിന്റെ തിളപ്പല്ലേ പോട്ടെ എന്നൊക്കെ
💬 Comments
View all comments