0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]

Author : odiyan Read All Parts 418

കാരുതിട്ടാ “

“ ഓ ശെരി വല്യ ചേച്ചി … “

“ കളിയാക്കുന്നോ .. “

അവൾ അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു

“ ആ …സോറി “

“ആ … പിന്നെ നീ ഏതോ കൊച്ചിന്റെ അച്ഛന് വിളിച്ചതും ഒക്കെ അറിഞ്ഞു “

“ അതാരെ “

“ അതാരെ .. “

“എന്നോടാണോ ചോദിക്കുന്നെ”

“ ഇല്ലമ്മു അത് നുണയ “

“ നുണയൊന്നും അല്ല , തെറി വിളിയും ബസ്സിൽ പെൺപിള്ളേരുടെ മെത്തുമുട്ടി നിൽക്കലും അങ്ങനെ കുറച്ചൊക്കെ അറിയുന്നുണ്ട് . ഒരു മനു ആണ് നിന്റെ ഏറ്റോം വല്യ കച്ചറ കൂട്ട് എന്നും അറിഞ്ഞു . “

“ ഹോ… ഇന്ന് കടയിൽ പോയാ മതിയായിരുന്നു “

“ ദേ ഇമ്മാതിരി പോക്രിത്തരമൊക്കെ പടുത്തം കഴിഞ്ഞാലുടൻ നിർത്തിക്കോണം. കല്യാണത്തിന് ശെഷോം വല്ല പെണ്ണിന്റെ പേരും പറഞ്ഞ് ഞാൻ കേട്ടാ .. തല്ലി കൊല്ലും പറഞ്ഞേക്കാം “

“ കല്യാണം കഴിഞ്ഞാ നീ ഇല്ലേ …”

“ നീ ഇല്ലേ എന്നല്ല .. നീ യേ ഉള്ളു “

“ ഇല്ലേൽ ഇതൊക്കെ എനിക്കും പറ്റും എന്ന് ഞാൻ തെളിയിക്കും “

“ഡി മൈരേ … വേണ്ടാത്ത വർത്തമാനം പറയണ്ട”

“ഓ ഹോ എന്തേ മോന് ദേഷ്യം വന്നോ… കണ്ട്രോൾ ഇതേ ദേഷ്യം ഈ ഉള്ളിലും ഉണ്ടാകും .. ഒരു പെണ്ണിനും സ്വന്തം ചെക്കൻ മറ്റൊരു പെണ്ണിന്റെ അടുത്ത് പോകുന്നത് സഹിക്കാൻ പറ്റില്ല . നിങ്ങൾ ആണുങ്ങൾക്ക് മാത്രമല്ല വിഷമം ഞങ്ങൾ പെണ്ണുങ്ങൾക്കും

💬 Comments

View all comments