Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]
, വീട്ടിലെത്തിയ അപ്പു വണ്ടിയിൽനിന്നും ഇറങ്ങി നേരെ മുറിയിലേക്ക് കയറി . അരയിൽ വച്ചിരുന്ന പൊതി അവൻ അലമാര തുറന്ന് അതിൽ വച്ചു .
ഡ്രെസ്സും മാറി താഴേക്ക് ഇറങ്ങി. അടുക്കളയിൽ ചെന്നു
“ കുഞ്ഞമ്മേ അമ്മയെന്തിയെ “
“ ചേച്ചി കുളത്തിൽ കുളിക്കാൻ പോയി “
“ അമ്മു കുളിമുറിയിൽ നിന്ന് കുളിക്കുന്നുണ്ട് “
“ പിള്ളേരോ “
“ പടിക്കാനെന്നും പറഞ്ഞ് മുറിയിലേക്ക് കയറ്റി വിട്ടതാ , ഒന്നെങ്കി കളിക്കുന്നുണ്ടാകും ഇല്ലേൽ അടികൂടുന്നുണ്ടാകും “
“ ആ കുഞ്ഞമ്മേ ചായ എടുക്ക് “
“ ഒരു പത്ത് മിനുറ്റെടാ , മോഹനേട്ടനോട് വരാൻ പറഞ്ഞേക്ക്”
“ ചെറിയച്ചാ ചായകുടിക്കാൻ വാ… “
“ ആ വരുന്നു .. “
“ ഡാ വണ്ടി നോക്കാൻ പോയിട് എന്തായി “
“ അയ്യോ ശെരിയാണല്ലോ ഞാനത് ചോദിക്കാൻ മറന്നു പോയി “ അച്ഛന്റെ ചോദ്യം കേട്ടപ്പോഴാണ് ആ കാര്യം അപ്പു ഓർക്കുന്നത്
മോഹനൻ താഴേക്ക് ഇറങ്ങി വന്നു
“ ചെറിയച്ചാ ബൈക്കിന്റെ കാര്യം എന്തായി “
“ ഞാൻ വിചാരിക്കുകയായിരുന്നു നീ എന്താ അതിനെപ്പറ്റി ചോദിക്കാതെ എന്ന്. അത് നീ പറഞ്ഞ വണ്ടി തന്നെ ബുക്ക് ചെയ്തു , ഒരുമാസം പിടിക്കുമെന്നാ പറഞ്ഞേ “
അത് കേട്ടപ്പോൾ അപ്പുവിന് സന്തോഷം ആയി അവൻ അച്ഛച്ഛനോടും മുത്തശ്ശിയോടും കാര്യം പറഞ്ഞു .
അപ്പോഴേക്കും 'അമ്മ കുളിയും കഴിഞ്ഞു വന്നു
അമ്മയോടും കുഞ്ഞമ്മയോടും കാര്യം പറഞ്ഞു .
അപ്പു അടുക്കളായിലൂടെ ഇറങ്ങി കുളിമുറിയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അമ്മു
💬 Comments
View all comments