0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]

Author : odiyan Read All Parts 196

കണ്ണുകൾ താനെ അടഞ്ഞു.

അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് അടുത്തു . അവളുടെ ശ്വാസം അവന്റെ ഉള്ളിൽ തീ പടർത്തി .

അവന്റെ ചുണ്ടുകൾ അവളുടെ തേൻ അധരങ്ങൾ നുണയുവനായി തുറന്നു

“ ഡാ….. “

അവർ 2 പേരും ഞെട്ടി തിരിഞ്ഞുപോയി

“ രണ്ടും ഇവിടെ ഉമ്മ വച്ച് കളിക്കുവാ “

ചെറിയമ്മയുടെ ആ കടന്ന് വരവ് 2 പേരെയും നാണത്തിൽ മുക്കി അമ്മു ആ പൊതിയും എടുത്ത് മുറിയിലേക്ക് ഓടി

“ എന്നതടാ ഒളിയും മറയും ഒന്നുമില്ലെ .. ആ ഡോർ എങ്കിലും അടച്ചുടെ .. “

“ മതി കട്ടുറുമ്പായതും പോരാ “

“ ആഹാ … ഇതൊക്കെ എപ്പോ തുടങ്ങി “

“ ഒലക്ക കൈയെ കാലേ പിടിച്ച് ഒരെണ്ണം ഒപ്പിച്ചതാ അതും പോയി “

“ ഹും നടക്കട്ടെ .. മിക്കവാറും 2 ഉം ചീത്തപ്പേര് കേൾപ്പിക്കും “

“ എന്റെ കുഞ്ഞമ്മേ ഒരു ഉമ്മ കൊടുക്കാൻ നോക്കിയതാണോ ഇത്ര പ്രശ്നം “

“ ഹാ ആദ്യം നെറ്റി , പിന്നെ കവിള് , ദേ ഇപ്പൊ ചുണ്ട് നാളെ എവിടെയൊക്കെ ആണാവോ”

“ ഒന്ന് പോ കുഞ്ഞമ്മേ അവളങ്ങനെ നിന്ന് തരും എന്ന് കുഞ്ഞയ്ക്ക് തോനുന്നുണ്ടോ “

“ ഹാ അവളിലേ ഉള്ളു ഒരു വിശ്വാസം . നീ ഒക്കെ ഒരുമ്പെട്ടറങ്ങിയൽ അവളും നിന്നു പോകില്ലെ .. “

“ ഓ പിന്നെ …”

കുഞ്ഞമ്മ മുറിയിലേക്ക് നടന്നു , അവനും പുറകെ നടന്ന് അമ്മുവിന്റെ മുറിയിലേക്ക് കയറി .

“ നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ”

“അതിന് എന്താ ഉണ്ടായേ അമ്മു “

“ ഇനി എന്നാ ഉണ്ടാകാനാ കുഞ്ഞമ്മ കണ്ടു”

“അതിനിപ്പോ എന്നാ .. കുഞ്ഞമ്മയ്ക്ക് ഇതെന്താ അറിയാത്തതാ ,ഇതൊക്കെ സാതാരണ അല്ലെ “

“ ഓ പിന്നെ… അന്നേ കുഞ്ഞമ്മ പറഞ്ഞതാ .. ഞാൻ ഇനി എങ്ങനെ കുഞ്ഞമ്മേടെ മുഖത്ത് നോക്കും “

“ നീ ഒന്ന് പോയേ അമ്മു .. വെറുതെ അനാവശ്യമായി ഓരോന്നും

💬 Comments

View all comments