0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 397

നടന്നത് അവൾ അറിഞ്ഞു .

തലയിൽ നിന്നും എന്തോ ഒരു വൈദ്യുതി പ്രവാഹം , വയറിൽ ഒരു അഗ്നിസ്പോടനം എന്തൊക്കെയോ ആ ഒരു നിമിഷം നടക്കുന്നു . ഒന്നും ചെയ്യുവാൻ സാധിക്കാതെ അവൾ തളർന്നു പോകുകയായിരുന്നു .

“അ ...അ ..അപ്….അപ്പുവേട്ടാ….”

വിറയാർന്ന ചുണ്ടുകളോടെ അവൾ അക്ഷരങ്ങളെ തപ്പി കണ്ട്‌ പിടിച്ച് അവനെ വിളിച്ചു.

അവൻ തല ഒന്നുയർത്തി നോക്കിയപ്പോൾ അവൾ അനങ്ങാതെ കിടക്കുന്നു , അവളുടെ കണ്ണുകളിൽ നിന്ന്‌ കണ്ണുനീർ തുള്ളികൾ ഇരു വശങ്ങളിലേക്കും ഒഴുകുന്നു .

“ അമ്മുട്ടീ .. എന്താമോളെ … എന്താ പറ്റിയെ “

അവൾ അവനെ നോക്കി ചെറുതായി ഒന്ന്‌ പുഞ്ചിരിച്ചെങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണ് നീരുകൾ ഒഴുകിക്കൊണ്ടേ ഇരുന്നു .

“ അമ്മുട്ടീ എന്താ മോളെ പറ്റിയെ … എന്തിനാ നീ കരയുന്നേ..”

അപ്പുവിന് അവളുടെ അവസ്ഥ കണ്ട് പേടിയായി

“അപ്പുവേട്ടാ എന്നെ മുറിയിൽ കൊണ്ടേ കിടത്തുമോ “

വളരെ അധികം പേടിയോടെ അവൻ അവളെയും എടുത്ത് മുറിയിലേക്ക് നടന്നു .

കുഞ്ചു ഉറക്കത്തിൽ ആയിരുന്നു

“പറ എന്താ… എന്താ മോളെ പറ്റിയെ”

അവൾക്ക് സംസാരിക്കാൻ കൂടുതൽ ഊർജ്ജം കിട്ടിയിരുന്നില്ല

“അപ്പുവേട്ടാ പേടിക്കണ്ട … ഞാൻ നാളെ പറയാം എനിക്കൊന്നുമില്ല.. പോയി കിടക്ക് ..പ്ലീസ് “

അവൻ മനസ്സില്ലാ മനസ്സോടെ അവന്റെ മുറിയിലേക്ക് നടന്നു

മനസ്സ് അപ്പോഴും അവളുടെ അടുത്ത് തന്നെ ആയിരുന്നു .

“അപ്പുവേട്ടാ …. എണീറ്റേ”

അമ്മുവിന്ടെ ആ വിളികേട്ടാണ് അപ്പു ഉറക്കം ഉണർന്നത്

‘ഇന്നലെ എപ്പഴാ ഞാൻ ഉറങ്ങിയത്’

ഇന്നലെ കരഞ്ഞ അമ്മു ഇന്നിതാ ഒരു കുഴപ്പവും ഇല്ലാതെ മുറി അടിച്ചു വരുന്നു

അതൊക്കെ സ്വപ്നമായിരുന്നു

“അമ്മു നീ ഇന്നലെ എന്തിനാ കരഞ്ഞെ “

“അതൊന്നുമില്ല … രാവിലെ കിണുങ്ങിക്കൊണ്ടിരിക്കാതെ പോയി പല്ല് തേക്കുന്നുണ്ടോ .”

‘അപ്പൊ സ്വപ്നമല്ല

💬 Comments

View all comments